Aboobakar K (പൗരശക്തി)
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രട്ടീഷ് സര്‍ക്കറിന്റെ വാര് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നാട്ടു ഭാഷാ പത്രമായിരുന്നു പൗരശക്തി. കോഴിക്കോട്നിന്നും പ്രസിദ്ധീകരിച്ച പൗരശക്തിയുടെ പത്രാധിപര്‍ വര്‍ഗീസ് കളത്തിലായിരുന്നു.
ഹിദായത്ത്, മാപ്പിള റിവ്യു എന്നീ പത്ര മാസികകളിലൂടെ പയറ്റിത്തെളിഞ്ഞ കെ. അബൂബക്കര്‍ പൗരശക്തിയുടെ പത്രാധിപത്യം ഏറ്റെടുത്തതോടെ ഒരു ജനകീയ പത്രത്തിന്റെ കെട്ടും മട്ടും അതിനുണ്ടായി. വിദ്യാഭ്യാസ പ്രചാരകന് കൂടിയായ അബൂബക്കര്‍ ഫറൂക്ക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. പൗരശക്തിയിലെ മുഖപ്രസംഗവും വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങളും ചരിത്ര സമ്പത്തിനേക്കുറിച്ചും പൈതൃക പെരുമ സംബന്ധിച്ചും അബൂബക്കര്‍ എന്ന പത്രാധിപര്‍ക്കുള്ള അറിവുകള്‍ പ്രകടമാക്കി. വരും തലമുറക്ക് നാടിന്റെ ചരിത്രവും ദേശീയബോധവും സ്വാതന്ത്ര്യദാഹവും അനുഭവിച്ചറിയുന്ന രീതിയിലായിരുന്നു അബൂബക്കര്‍ തൂലിക ചലിപ്പിച്ചത്.