You are here:

Balakrishnan P K

അഗാധതകള്‍ തേടിപ്പോകുന്ന ചരിത്രാന്യേഷിയായ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് പി.കെ.ബാലകൃഷ്ണന്‍(1926-1991). അപൂര്‍വം എഴുത്തുകാരില്‍ മാത്രം കാണുന്ന ധൈഷണിക പൗരുഷം ബാലകൃഷ്ണനില്‍ സദാ ഉണര്‍ുനിന്നിരുന്നു. ഇത് അദ്ദേഹത്തെ പല കുഴപ്പങ്ങളിലും ചെന്നു ചാടിക്കുകയും ചെയ്തു.

ബാലകൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ചരിത്രമായിരുന്നു. എന്തിനെയും ചരിത്രപരമായ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം വിലയിരുത്തിയിരുത്. ചരിത്രത്തിനും സാഹിത്യത്തിനും ഒപ്പം അദ്ദേഹം സമകാലികരാഷ്ട്രീയത്തിലും ആഴത്തിലുള്ള അറിവുനേടിയെടുത്തിരുന്നു. ഈ അടിത്തറയില്‍ നിലയുറപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തെയും വിലയിരുത്തിയിരുന്നത്.

ചരിത്രം,രാഷ്ട്രമീമാംസ, കലാതത്ത്വം, ദര്‍ശനം, സാഹിത്യം, സമകാലികരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ വിപുലമായ പരിജ്ഞാനം ചെറുപ്പത്തില്‍ത്തന്നെ ആര്‍ജിച്ച വ്യക്തിയായിരുന്നു ബാലകൃഷ്ണന്‍. ഇരുപത്തഞ്ചു വയസ്സിനുള്ളില്‍തന്നെ അദ്ദേഹം കമ്യൂണിസം ഉള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രങ്ങളിലെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ എഴുതി.

സാഹിത്യത്തിനും ചരിത്രപഠനത്തിനുമിടയില്‍ അദ്ദേഹം പത്രപവര്‍ത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പതിനേഴു വര്‍ഷം കേരളകൗമുദി പത്രാധിപസമിതിയംഗമായിരുന്നു. പിരിച്ചുവിടപ്പെട്ടു. പിരിച്ചുവിടലിന് എതിരെ പത്രപ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയില്‍ നടത്തിയ സമരം ചരിത്രസംഭവമായി.

എറണാകുളം എടവനക്കാട് സ്വദേശിയായ പി.കെ.ബാലകൃഷ്ണന്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട കാലം മുതല്‍ പ്രക്ഷോഭകാരിയായിരുന്നു. മഹാഭാരതകഥയെ ആസ്പദമാക്കി എഴുതിയ ഇനി ഞാന്‍ ഉറങ്ങട്ടെ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശംസിക്കപ്പെട്ട കൃതി. ചന്തുമേനോന്‍, പ്ലൂട്ടോ, ശ്രീനാരായണഗുരു, ടിപ്പു സുല്‍ത്താന്‍, കുമാരനാശാന്‍, എഴുത്തച്ഛന്‍ എന്നിവരുടെ സംഭാവനകള്‍ വിലയിരുത്തു കൃതികള്‍ രചിച്ചു. മാധ്യമം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Previous:
Next: