You are here:

Press academy

ചെന്നൈ: മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മധ്യവര്‍ത്തി സമൂഹത്തിന്റ താത്പര്യങ്ങളാണെന്നും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നവര്‍ മാറിപ്പോകുന്നുവെന്നും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ അഭിപ്രയപ്പെട്ടു. കേരള പ്രസ്അക്കാദമിയും കെ.യു.ഡബ്ല്യു.ജെ. ചെന്നൈ ഘടകവും ചേര്‍ന്ന് നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ''മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് അതിന്റെ മൂലധനവും ആസ്തിയും. മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പുകളെല്ലാം സുതാര്യവും കൃത്യതയും നിറഞ്ഞതല്ല. ഗ്രാമീണ ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകള്‍ കുറഞ്ഞുവരികയാണ്'' അദ്ദേഹംപറഞ്ഞു. 'ഹൂസ് വോയ്‌സ് ഈസ് മീഡിയ' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.......

തൃശ്ശൂര്‍: മാധ്യമരംഗത്തെ ഔപചാരിക പഠനങ്ങള്‍ക്ക് ഉപരിയായി വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അവ ലളിതമായി അവതരിപ്പിക്കുന്നതിനുമുള്ള കഴിവാണ് മികച്ച മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതെന്ന് പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ള പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന മാധ്യമപഠനക്യാമ്പ് മുളങ്കുന്നത്തുകാവ് കില ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിക്കൊണ്ടിരിക്കുന്ന മാധ്യമരീതികളെക്കുറിച്ചും പ്രവണതകളെക്കുറിച്ചുമുള്ള ....

കൊച്ചി: ഓരോ ചിത്രവും ഹൃദയത്തോട് സംവദിക്കുന്നതാകണമെന്നും കേവലം മനോഹാരിതയില്‍ മാത്രം ഒതുങ്ങരുതെന്നും പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായ്

അഭിപ്രായപ്പെട്ടു. ബുദ്ധിയും അറിവുമല്ല വികാരങ്ങളാണ് ഒന്നാം സ്ഥാനത്ത് ചിത്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരള പ്രസ് അക്കാദമി പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച 'ഡിജിറ്റല്‍ യുഗത്തിലെ ഫോട്ടോ ജേര്‍ണലിസം' എന്ന ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.......

മലപ്പുറം: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൊതുജനത്തിന് ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ് വിവരാവകാശ നിയമമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍. .ഗുണവര്‍ദ്ധനന്‍ പറഞ്ഞു. കേരള പ്രസ്  അക്കാദമി മലപ്പുറം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ മാധ്യമശില്പശാല ഉദ്ഘാടനം.....

 

കണ്ണൂര്‍: മാധ്യമങ്ങളുുെട ന്യായയുക്തമായ വിവേചനാധികാരമാണ് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ശക്തിനല്കുകയെന്ന് പ്രമുഖ അഭിഭാഷകനും ബി.ജെ.പി. നേതാവുമായ അഡ്വ. ശ്രീധരന്‍ പിള്ള പറഞ്ഞു. പത്രപ്രവര്‍ത്തകരും പത്രഉടമകളും ആ നീതിബോധം ഉപയോഗപ്പെടുത്തിയാല്‍ പ്രതിസന്ധികള്‍ ഉണ്ടാവില്ല അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമദിനത്തിന്റെ ഭാഗമായി കേരള പ്രസ്അക്കാദമിയും കണ്ണൂര്‍ പ്രസ്‌ക്ലബ്ബും സംയുക്തമായി നടത്തിയ മാധ്യമ സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമവേട്ടകളില്‍ ഇരകളായവര്‍ ഒരുപാടുണ്ട്. അവര്‍ക്ക് നീതികിട്ടുന്നില്ല എന്നത് വളരെ ശരിയാണ്......

 

കോഴിക്കോട്: വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതെ പത്രപ്രവര്‍ത്തകര്‍ ജനപക്ഷത്തുനില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 
കേരള പ്രസ്സ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രജി. ആര്‍. നായര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായ ചൊവ്വര പരമേശ്വരനെ ചടങ്ങില്‍ മന്ത്രി അനുസ്മരിച്ചു.......

Pages