മാധ്യമശേഖരങ്ങള്‍ എവിടെയെല്ലാം?

Little Magazines

Reader's Digest - 1956 March to 2010 November

Library

Central Library (Kodakara)

Newspapers from 1977

Public Library - Chethalloor

ഇസ്ലാമിക ആനുകാലികങ്ങളുടെ വിവരം

Assorted Collections

Mathrubhumi News Papers from 1981

മലയാളത്തിലെ പഴയ പത്രമാസികകളും മറ്റ് ആനുകാലികങ്ങളും ശേഖരിച്ചിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളേയും കേരള പ്രസ് അക്കാദമി കാറ്റ്‌ലോഗ് ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകര്‍, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക്‌സഹായകമാകുന്ന വിധത്തില്‍ ഈ വിവരം ക്രോഡീകരിക്കുന്ന ബൃഹത്പദ്ധതിയുടെ ഭാഗമായാണ് ഇത്.

നഷ്ടപ്പെട്ടുപോകാന്‍ ഇടയുള്ള അമുല്യഗ്രന്ഥങ്ങളും ആനുകാലികങ്ങളും സംരക്ഷിക്കുന്നതിനും സാധ്യമായാല്‍ അവ പ്രസ് അക്കാദമി ആര്‍ക്കൈവ്‌സിന്റെ ഭാഗമായി മാറ്റുന്നതിനുമുള്ള ശ്രമത്തിന്റെ തുടക്കം കൂടിയാണിത്.

ഈ മഹത് സംരംഭത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാവുന്നതാണ്. ഇത്തരത്തില്‍ശേഖരങ്ങളുള്ള സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും വിവരങ്ങള്‍ ഞങ്ങളെ അറിയിക്കുക.

പ്രസിദ്ധീകരണങ്ങളുടെ ശേഖരമുള്ള വ്യക്തികളുടേയും  പ്രസിദ്ധീകരണങ്ങളുടേയും ലഭിച്ചേടത്തോളം വിവരങ്ങളാണ് ചുവട്ടിലെ ഭൂപടത്തിലുള്ളത്. ശേഖരമുള്ള സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.  അടയാളത്തിലെ ക്ലിക് ചെയ്താല്‍ ശേഖരത്തെ കുറിച്ചുള്ളവിവരങ്ങളിലെത്താം.

വിലാസം
സെക്രട്ടറി
കേരള പ്രസ് അക്കാദമി
കാക്കനാട്
കൊച്ചി  682 030
ഫോണ്‍: 0484 2422275
ഇ.മെയില്‍ : mail@pressacademy.org

പ്രസിദ്ധീകരണങ്ങളുടെ ശേഖരമുള്ള വ്യക്തികളുടേയും  പ്രസിദ്ധീകരണങ്ങളുടേയും വിവരം ചുവടെ ചേര്‍ക്കുന്നു.

  1. ശ്രീ.ജിജോ രാജകുമാരി
  2. ശ്രീ.പി.വേലായുധന്‍
  3. ശ്രീ.സീതിപടിയത്ത്
  4. Central Library (Kodakara)
  5. ശ്രീ.ഇ.എം.രാഘവന്‍ നമ്പ്യാര്‍
  6. വിനോദ ലൈബ്രറി
  7. ശ്രീ.മാധവകൈമള്‍
  8. ശ്രീ.ടി.ആര്‍.തിരുവിഴാംകുന്നിന്റെ ശേഖരം (ചെത്തല്ലൂര്‍ പൊതുജനഗ്രന്ഥാലയം)
  9. ഇസ്ലാമിക ആനുകാലികങ്ങളുടെ വിവരം