ഗാന്ധി ജയന്തി സേവനദിനമാക്കി; മീഡിയ അക്കാദമിയില്‍ ശുചീകരണം നടത്തി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ട് സേവനദിനമാക്കി കേരള മീഡിയ അക്കാദമിയില്‍ ജീവക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ശുചീകരണപ്രവര്‍ത്തങ്ങള്‍ നടത്തി. അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, സെക്രട്ടറി എ.എ. ഹക്കിം എന്നിവരുടെ നേതൃത്വത്തിലാണ് ദിനാചരണത്തിനു നടപടി സ്വീകരിച്ചത്.

അക്കാദമി അസിസ്‌റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എം. രാമചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തങ്ങളുടെ മേല്‍നോട്ടം വഹിച്ചു. ഓഫീസ് ജീവക്കാരും ഇന്‍സ്‌റിറ്റിയൂട്ട് അധ്യാപകരും ജേര്‍ണലിസം പബ്‌ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് ടി.വി. ജേര്‍ണലിസം വീഡിയോ എഡിറ്റിങ് വിദ്യാര്‍ഥികളും രാവിലെ തുടങ്ങിയ പ്രവര്‍ത്തനം ഉച്ചയ്ക്കു ശേഷവും തുടര്‍ന്നു.

ലക്ചറര്‍മാരായ കെ. ഹേമലത, കെ. അജിത്, ഓഫീസ് ജീവക്കാരിയായ ആര്‍. സുലേഖ എന്നിവരുടെ ചുമതലയില്‍ മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് അക്കാദമിയുടെ മുന്നിലെ റോഡ് പരിസരവും അക്കാദമിയുടെയും ഹോസ്റ്റലിന്റെയും ചുറ്റുപാടുകളും സംഘാംഗങ്ങള്‍ ശുചീകരിച്ചു.
Gandhi