വര്‍ത്തമാനപത്രങ്ങള്‍ക്ക് അടിപതറാത്തത് വിശ്വാസ്യത നിലനിര്‍ത്തുന്നതു കൊണ്ട് : മാധ്യമസെമിനാര്‍

നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിലും വര്‍ത്തമാനപത്രങ്ങള്‍ക്ക് അടിപതറാത്തത് വാര്‍ത്തയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിയുന്നതു കൊണ്ടാണെന്ന് ചെന്നൈയില്‍ നടന്ന മാധ്യമസെമിനാര്‍.
കേരള മീഡിയ അക്കാദമിയുടെയും ചെന്നൈ യു.എസ്. കോസുലേറ്റ് ജനറലിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ചെന്നൈ ഘടകത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിജിറ്റല്‍ യുഗത്തില്‍ അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
വാര്‍ത്താശേഖരണത്തിലും ന്യൂസ് റൂമുകളുടെ പ്രവര്‍ത്തനരീതികളിലും മാറ്റം വന്നെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ മാറിയിട്ടില്ല. വാര്‍ത്താശേഖരണത്തിന് മികച്ച സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും അഭ്യസ്തവിദ്യരായ പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയും ഭാഷാപത്രങ്ങള്‍ ഇപ്പോഴും വികസനത്തിന്റെ പാതയിലാണ്. അവയ്ക്കു പുതിയ എഡിഷനുകളും വാര്‍ത്താ സങ്കേതങ്ങളും ഉണ്ടാകുന്നു.
ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് പ്രാദേശികഭാഷാപത്രങ്ങള്‍ക്ക് കൂടുതല്‍ വായനക്കാരുള്ളത് ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് ഉപഭോഗം കുറവായതിനാലാണ്. വാര്‍ത്താപത്രങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുതിന് പ്രത്യേകം പുള്ളൗട്ടുകളും പേജുകളും ഇറക്കുന്നുണ്ടെ്ന്ന് സെമിനാറില്‍ പങ്കെടുത്ത മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഡിജിറ്റല്‍ കാലഘട്ടത്തിന് അനുയോജ്യമായി ന്യൂസ് റൂമുകള്‍ മാറണം.
മാധ്യമസ്ഥാപനങ്ങളുടെ വരുമാനത്തിന്റെ 95 ശതമാനവും പ്രിന്റില്‍ നിന്നാണെ് ഫ്രണ്ട്‌ലൈന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആര്‍.കെ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. സ്വന്തം ഭാഷയില്‍ വാര്‍ത്ത വായിക്കാന്‍ ജനങ്ങള്‍ താത്പര്യപ്പെടുന്ന കാലത്തോളം പ്രാദേശികഭാഷാപത്രങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് മാതൃഭൂമി ചെന്നൈ ബ്യൂറോ ചീഫ് കെ.എ ജോണി പറഞ്ഞു. വാര്‍ത്തവരു വഴി സ്മാര്‍ട്ട’് ഫോണുകള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണെന്നും മള്‍ട്ടി പ്ലാറ്റ്‌ഫോം ജേര്‍ണലിസ്റ്റുകളാകാന്‍ ഓരോ പത്രപ്രവര്‍ത്തകനും പരിശീലിക്കണമെന്നും ഓണ്‍ലൈന്‍ ദിനപത്രമായ ഇപ്പോതു.കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ചെന്നൈ അമേരിക്കന്‍ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ യു.എസ്. കോസുലേറ്റ് ജനറലിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എമിലി ഫര്‍ട്ടിക് മോഡറേറ്ററായിരുന്നു. കെ.യു.ഡബ്ല്യൂ.ജെ ചെന്നൈ ഘടകം പ്രസിഡന്റ് വിനോദ് ഗോപി, സെക്രട്ടറി വിനോദ് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
മീഡിയ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വീഡിയോ കോ്ണ്‍ഫറന്‍സിലൂടെ സെമിനാറില്‍ പങ്കെടുത്തു.
DSC_0143

????????????????????????????????????

????????????????????????????????????