ചൈന ഇന്ത്യക്ക് നിരന്തര ഭീഷണി – ടി പി ശ്രീനിവാസന്‍
പാക്കിസ്ഥാനല്ല, ചൈനയാണ് ഇന്ത്യക്ക് നിരന്തര ഭീഷണിയായി നിലകൊള്ളുന്നതെന്നും ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചൈന നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുന്‍ അംബാസിഡറും അന്തര്‍ദ്ദേശീയ ആണവോര്‍ജ്ജ സമിതിയില്‍ ഇന്ത്യയുടെ ഗവര്‍ണറുമായ ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അയല്‍ രാഷ്ട്രങ്ങളുമായി ചൈന പുലര്‍ത്തുന്നത് ഇരട്ടത്താപ്പ് നയമാണ്. ലോക സാമ്പത്തിക ശക്തിയായി മുന്നേറാനുള്ള ചൈനയുടെ വ്യഗ്രത പലപ്പോഴും ഇന്ത്യക്കെതിരെ അയല്‍ രാഷ്ട്രങ്ങളെ പ്രലോഭിപ്പിച്ച് കൂടെനിര്‍ത്തിക്കൊണ്ടാണ് നടപ്പിലാക്കുന്നത്. എന്നാല്‍ പ്രകൃതി വിഭവങ്ങളടക്കം ചൂഷണം ചെയ്തുകൊണ്ടുള്ള ചൈനയുടെ ഇത്തരം രീതികള്‍ ആഫിക്കന്‍ രാഷ്ട്രങ്ങളടക്കം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. കാശ്മീര്‍ ഹിതപരിശോധന ഇന്ത്യയുടെ മതേതര താത്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദേശനയം ദേശീയ താത്പര്യങ്ങളിലേയ്ക്ക് ചുരുങ്ങിയതായി കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ഇന്ത്യയുടെ വിദേശ നയവും സമകാലിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യക്ക് എന്തു നേടാനാകും എതാണ് ദേശീയ താത്പര്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഇന്ത്യയുടെ പുതിയ വിദേശ നയത്തില്‍ തെളിഞ്ഞുകാണുന്നത്. നെഹ്‌റുവിന്റെ കാലഘട്ടത്തിലുള്ള ഇന്ത്യയുടെ വിദേശ നയങ്ങള്‍ മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കുതന്നെ മാതൃകയായിരുന്നു.
അമേരിക്കക്കൊപ്പം വന്‍ ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമത്തിന് തുടക്കമായത് 1972-ല്‍ അവര്‍ നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തോടെയാണ്. ഇന്ത്യയാകട്ടെ ഉദാരവത്ക്കരണം നടപ്പിലാക്കാന്‍ 20 കൊല്ലം വൈകി. ഇക്കാരണത്താല്‍ ചൈന നാലുമടങ്ങ് ശക്തിയാര്‍ജ്ജിക്കുകയാണുണ്ടായത്.
ഇന്ത്യയുടെ വിദേശനയം ദേശാന്തരതലത്തില്‍ നിന്ന് ദേശീയ താത്പര്യങ്ങളിലേയ്ക്ക് ചുരുങ്ങിയതായി മുന്‍ അംബാസിഡറും അന്തര്‍ ദേശീയ ആണവോര്‍ജ്ജ സമിതിയില്‍ ഇന്ത്യയുടെ ഗവര്‍ണറുമായ ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ഇന്ത്യയുടെ വിദേശ നയവും സമകാലിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പിലാകാനുള്ള സാധ്യത വിദൂരമാണ്. റഷ്യപോലെ ഇന്ത്യയോട് അനുഭാവം പുലര്‍ത്തു ശക്തികള്‍പോലും സ്ഥിരാംഗത്വത്തിനായി ഇന്ത്യക്ക് അനുകൂല നിലപാട് സ്വീകരിക്കും എന്ന് കരുതാനാവില്ല. സ്ഥിരാംഗത്വത്തിനു പകരം ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയാണ് ഉചിതമെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
ഷെയ്ല്‍ ഗ്യാസ്, ആണവ ഇന്ധനം എന്നിങ്ങനെ പുതിയ ഊര്‍ജ്ജ ശ്രോതസ്സുകളുടെ കടന്നുവരവോടെ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ വന്‍ സാമ്രാജത്വ ശക്തികള്‍ക്ക് താത്പര്യം കുറഞ്ഞിരിക്കുകയാണ്. എങ്കിലും ഇന്ത്യ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ഊഷ്മള സൗഹൃദം നിലനിര്‍ത്തുന്നു.
ശാസ്ത്ര-സാങ്കേതിക ഗവേഷണ രംഗങ്ങളില്‍ അമേരിക്ക പുലര്‍ത്തിപ്പോരുന്ന മികവാണ് അമേരിക്കയെ ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുത്. ഇക്കാര്യത്തില്‍ ഇന്ത്യ ഏറെ പുറകിലാണ്. വരുംകാലഘട്ടത്തില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ചൈന എന്നിവയ്‌ക്കൊപ്പം ഇന്ത്യയും മുന്നിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചേരിചേരാനയത്തിന് ഇക്കാലഘട്ടത്തില്‍ പ്രസ്‌ക്തിയില്ലെന്നും സ്വതന്ത്ര ചിന്താഗതിയുള്ള ചെറുരാജ്യങ്ങളുടെ കൂട്ടായ്മക്കാണ് ഇനി നിലനില്‍പ്പുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകാധിപത്യ രീതിമാറി വിവിധ ശക്തികള്‍ക്ക് പ്രാധാന്യമുള്ള ലോകക്രമമായിരിക്കും പുതിയ കാലഘട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയെന്ന സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയിലെ ആദ്യ പ്രഭാഷണത്തില്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം സ്വാഗതവും ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.