അച്ചടിമാധ്യമങ്ങള്‍ വിശ്വാസ്യതയില്‍ മുന്നില്‍ – മന്ത്രി
പ്രചാരത്തില്‍ ശക്തമായ മത്സരമുള്ളപ്പോഴും അച്ചടിമാധ്യമങ്ങള്‍ തെന്നയാണ് വിശ്വാസ്യതയില്‍ മുന്നിലെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഫ്‌ളാഷുകള്‍ക്കും കൊമേഴ്‌സ്യല്‍ റേറ്റിങ്ങിനുമുള്ള മത്സരത്തിനിടയില്‍ വാര്‍ത്തയുടെ വിശ്വാസ്യത ചോര്‍ന്നു പോകുന്നത് ദൃശ്യമാധ്യമങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമിയുടെയും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയമാധ്യമദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തികളായ മാധ്യമങ്ങള്‍ ഉത്തരവാദിത്തപൂര്‍ണമായ സ്വയം നിയന്ത്രണത്തിന് വിധേയമാകണമെന്ന് മന്ത്രി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യവും ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ വിഷയാവതരണം നടത്തി. മാധ്യമരംഗത്ത് ഡിജിറ്റല്‍ കാപ്പിറ്റലിസത്തിന്റെ കാലമാണ്. ആമസോണും ഗൂഗിളും പോലുള്ള വന്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ മനുഷ്യന്റെ വിചാരവികാരങ്ങളുടെ നിയന്ത്രണം പോലും ഏറ്റെടുത്തിരിക്കുകയാണ്.
മാധ്യമങ്ങള്‍ക്കു നിലനില്‍ക്കാന്‍ ലാഭം ഉണ്ടായേ മതിയാകൂ. എന്നാല്‍ ഇന്ത്യയിലും അമേരിക്കന്‍ മുതലാളിത്തവ്യവസ്ഥയിലേതു പോലെ മാര്‍ക്കറ്റ് മോഡല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ലാഭമുണ്ടാക്കുതില്‍ മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഒരേ സമയം വിവിധ തരം മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന പ്രവണതയ്ക്ക് ഇന്ത്യയില്‍ നിയന്ത്രണങ്ങളില്ല. അതുകൊണ്ടുതന്നെ പ്രാദേശികഭാഷയില്‍ ചെറുകിടവാര്‍ത്താസംരംഭങ്ങള്‍ ആരംഭിക്കുന്നത് ഏറെ പണച്ചെലവുള്ള സംഗതിയാണ്.
ഇന്നത്തെ സാഹചര്യത്തില്‍ പരസ്യങ്ങളില്‍ നിന്നു ലഭ്യമാകുന്ന വരുമാനം കൊണ്ട് വന്‍കിടമാധ്യമങ്ങള്‍ നടത്തിക്കൊണ്ടുപോകുക ദുഷ്‌കരമാണ്. എങ്കിലും ഇത്തരം വന്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നു. ആരാണ് ഇവയെ സാമ്പത്തികമായി പിന്താങ്ങുത് എത് അജ്ഞാതമാണ്.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴുള്ള തൊഴില്‍പരമായ അരക്ഷിതത്വബോധം പലപ്പോഴും തെറ്റായ പ്രവണതകള്‍ക്കു വഴങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നു. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പത്രങ്ങളുടെ ബാഹ്യരൂപത്തില്‍ മാറ്റം വക്കോം. ഇന്ത്യയില്‍ പ്രാദേശികപത്രങ്ങള്‍ വളര്‍ച്ചയുടെ പാതയില്‍ത്തയൊണ്. കടലാസുരൂപത്തില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് അവ മാറിക്കൊണ്ടിരിക്കുകയാണ്.
പരമ്പരാഗതമായ രൂപം മാറി ബ്ലോഗുപോലുളള നവമാധ്യമ സങ്കല്‍പ്പങ്ങള്‍ ജനകീയമായിക്കൊണ്ടിരിക്കുന്നു. ഇറാഖ് യുദ്ധകാലത്ത് ബ്ലോഗുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
പരിചയസമ്പരായ ജേര്‍ണലിസ്റ്റുകള്‍ സാധാരണക്കാരില്‍ നിന്നു വാര്‍ത്തകള്‍ ശേഖരിക്കുന്ന സമ്പ്രദായം പ്രചാരത്തിലായി വരുന്നു. സംഭവങ്ങള്‍ക്ക് ഇരയായവരോ ഗുണഭോക്താക്കളോ തന്നെ വാര്‍ത്തയുടെ ശേഖരണവും അവതരണവും നടത്തുന്ന ജനകീയരീതിയിലേക്ക് മാധ്യമപ്രവര്‍ത്തനം മാറുന്നു. – ശശികുമാര്‍ വിശദീകരിച്ചു.
സാമൂഹ്യമാധ്യമങ്ങള്‍ വലിയ സാധ്യതയും ബാധ്യതയുമായി മാറു കാലഘട്ടത്തിലാണ് നാം കഴിയുത് എന്ന് പ്രമുഖസാഹിത്യകാരന്‍ സേതു പറഞ്ഞു. ഇവ ആധികാരികതയില്ലാത്ത, സ്ഥാപിതതാത്പര്യക്കാരായ, ഉറവിടം വെളിപ്പെടുത്താത്തവര്‍ നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു.
നവമാധ്യമങ്ങളുടെ തുറ ഇടത്തെ നാം വല്ലാതെ ഭയപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സമാധാനം പറയാനുള്ള ബാധ്യത ഒരു മിഥ്യയാകുന്നു. സൈബര്‍ ഇടങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളെപ്പറ്റിയുള്ള പുരാതന സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിക്കു രീതിയില്‍ വളര്‍ന്നുകഴിഞ്ഞു.
മാധ്യമങ്ങളുടെ നിയന്ത്രണം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ത്തന്നെ ആരാണ് ഇവരെ നിയന്ത്രിക്കുക എന്നത് ചിന്തിക്കേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ളവര്‍ തല്‍സ്ഥാനത്തില്ലാത്ത ഇടങ്ങളില്‍ ആര്‍ക്കാണ് നിയന്ത്രിക്കാനും കണക്കെടുപ്പു നടത്താനുമാകുക – ആ അര്‍ത്ഥത്തില്‍ മാധ്യമസ്വാതന്ത്ര്യവും അക്കൗണ്ടബിലിറ്റിയുമെല്ലാം അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. സൈദ്ധാന്തികതലത്തില്‍ നിന്നിറങ്ങി പ്രായോഗിക തലത്തില്‍ വേണം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എന്ന് സേതു പറഞ്ഞു.
ഉത്തരവാദിത്തബോധത്തോടെ സാമൂഹ്യസേവനം നടത്തു മാധ്യമ പ്രവര്‍ത്തകര്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലനില്‍പ്പിനായി പടപൊരുതാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. അക്കാദമി പുറത്തിറക്കിയ ഡോ. മൈക്കിള്‍ പുത്തന്‍തറയുടെ അഡ്വര്‍ടൈസിങ് എന്ന പുസ്തകം സേതു പ്രകാശനം ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, ഗ്രന്ഥകാരന്‍ ഡോ. മൈക്കിള്‍ പുത്തന്‍തറ, റിട്ടേയഡ് ജസ്റ്റിസ് കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമദിനാഘോഷങ്ങളുടെ ഭാഗമായി നട വാര്‍ത്താരചന- ഉപന്യാസരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി സ്വാഗതവും സെക്ര’റി എ.എ. ഹക്കിം നന്ദിയും പറഞ്ഞു.