മാധ്യമരംഗത്തെ നൂതനപ്രവണതകള്‍: മീഡിയ അക്കാദമിയില്‍ സംവാദം

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെയും സര്‍ക്കാരിനു പങ്കാളിത്തമുള്ള സ്വയംഭരണസ്ഥാപനങ്ങളിലെയും വിവിധ അക്കാദമികളിലെയും പ്രസ് ക്ലബ്ബുകളിലെയും ജേര്‍ണലിസം അധ്യാപകര്‍ക്കായി കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സവിശേഷ നൈപുണ്യവികസന സംവാദം സംഘടിപ്പിക്കുന്നു. രാജ്യത്തെ മാധ്യമമേഖലയിലെ മഹാരഥന്മാരുമായാണ് ആശയവിനിമയം.

മാധ്യമരംഗത്തെ ആധുനിക വികാസപരിണാമങ്ങള്‍ സംബന്ധിച്ച് പങ്കാളികള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കാനും മേഖലയിലെ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കാനും ഉദ്ദേശിച്ചുള്ളതാണ് പരിപാടി. എറണാകുളം കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമിയില്‍ 2015 ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് പെഡ്‌ജേണ്‍ എന്ന സംവാദം.

പങ്കെടുക്കുന്നവര്‍ക്ക് താമസസൗകര്യം, ടിഎ, ഭക്ഷണം, കോഴ്‌സ് മെറ്റീരിയല്‍ തുടങ്ങിയവ അക്കാദമി നല്‍കും. താത്പര്യമുള്ളവര്‍ mail@pressacademy.org എന്ന വിലാസത്തില്‍ സ്വന്തം ടെലിഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ബയോഡേറ്റ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഡിസംബര്‍ എട്ടിന്് വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിവരം ലഭിക്കണം. വിശദവിവരം 0484 2422068/2422275 എന്ന നമ്പറില്‍ ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പ്രവേശനം.