‘ഇന്ത്യന്‍ പഠനം ജര്‍മനിയില്‍’ – പ്രഭാഷണം നാളെ
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ഇന്ത്യന്‍ പഠനം ജര്‍മ്മനിയില്‍ എന്ന വിഷയത്തില്‍ നാളെ (മാര്‍ച്ച് 2-ന്) പ്രഭാഷണം സംഘടിപ്പിക്കും. സ്‌കോളര്‍ ഇന്‍ കാമ്പസ് പരമ്പരയില്‍ ഉള്‍പ്പെട്ട പ്രഭാഷണം നടത്തുന്നത് ജര്‍മ്മനിയിലെ ട്യൂബിജന്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ പഠന വിഭാഗത്തില്‍ അദ്ധ്യാപകനായ ഡോ. ആല്‍ബര്‍ട്ട് ഫ്രെന്‍സ് ഭാഷാ ഗവേഷകയും ജര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ചെറുമകളുമായ ജെര്‍ട്രൂഡ് ഫ്രെന്‍സ് എന്നിവരാണ്.
അക്കാദമി ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ നന്ദിയും പറയും.