സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്ന വിനോദസഞ്ചാര സാഹചര്യം സാധ്യമാക്കണം – സെര്‍ജി ആന്റണി

സുരക്ഷയും ശുചിത്വവും ഉറപ്പാക്കു വിനോദസഞ്ചാരസാഹചര്യം സാധ്യമാക്കണമെ് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. അക്കാദമിയുടെയും ആലപ്പുഴ പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍, ആലപ്പുഴയും പൈതൃകടൂറിസവും എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും എല്ലാ തലത്തിലും നല്ലൊരു ടൂറിസം സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ കഴിയുുണ്ടോയെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വിനോദസഞ്ചാരവികസനരംഗത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ടെും ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ സെര്‍ജി ആന്റണി പറഞ്ഞു.

ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷ് ആധ്യക്ഷ്യം വഹിച്ചു. അക്കാദമി ഭരണ സമിതിയംഗം ചെറുകര സണ്ണി ലൂക്കോസ്, സെക്രട്ടറി എ.എ. ഹക്കീം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്‌സ ആറാട്ടുകുളം, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ടൂറിസവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍ കെ.ജി. പത്മകുമാറും ടൂറിസം രംഗത്തെ വൈവിധ്യ വത്കരണത്തെക്കുറിച്ച് ഉത്തരവാദിത്വ ടൂറിസം സംസ്ഥാനതല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറും സാംസ്‌കാരിക ടൂറിസം സംബന്ധിച്ച് എസ്.ഡി. കോളജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്. അജയകുമാറും ക്ലാസ്സെടുത്തു.