മാധ്യമപ്രവര്‍ത്തകര്‍ക്കായി പരിസ്ഥിതി പഠനക്യാമ്പ് നടത്തി

മാധ്യമപ്രവര്‍ത്തകര്‍ക്കായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുമരകത്ത് നടത്തിയ പരിസ്ഥിതി പഠനക്യാമ്പ് അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ് ആധ്യക്ഷ്യം വഹിച്ചു. കാര്‍ഷികശാസ്ത്രജ്ഞനായ ഡോ. കെ.ജി പത്മകുമാര്‍ ക്ലാസെടുത്തു. അക്കാദമി ഭരണസമിതിയംഗം ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു സ്വാഗതവും അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.