ജാതിമതചിന്തകള്‍ക്കതീതമായി വോട്ടു രേഖപ്പെടുത്താന്‍ അവസരമുണ്ടാകണം: ബിജു പ്രഭാകര്‍
ജാതിമതചിന്തകള്‍ക്കതീതമായി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകണമെന്നും അപ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണ അര്‍ഥത്തില്‍ സാര്‍ഥകവും ശക്തവുമാകുകയുളളുവെന്ന്് തിരുവനന്തപുരം കളക്ടറും തിരഞ്ഞെടുപ്പ് ഓഫീസറുമായ ബിജു പ്രഭാകര്‍ പറഞ്ഞു.
കേരളമീഡിയ അക്കാദമിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ടിങ് സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ രാഷ്ടീയ ചര്‍ച്ചകള്‍ക്കും അനാവശ്യ വിവാദങ്ങള്‍ക്കും സമയം കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്.
മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ശില്പശാല ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ പരമായ പുരോഗതിക്ക് വേണ്ടി അക്കാദമി നൂതനപദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്ന അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹീം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് എം.ജി.രാധാകൃഷ്ണന്‍, പിഐബി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ നീതു സോന ,പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത്ത് കുമാര്‍ എന്നിവര്‍ ആശംസയും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി.എസ് പ്രസന്‍ സ്വാഗതവും അക്കാദമി സെക്രട്ടറി എ.എ ഹക്കീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രമുഖപത്രപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, വി ബി പരമേശ്വരന്‍, സിബി കാട്ടാമ്പള്ളി, പി.എം.മനോജ്, കെ രാജേന്ദ്രന്‍, എന്നിവര്‍ ക്ലാസെടുത്തു. മീഡിയ അക്കാദമി ഭരണസമിതിയംഗം എസ്. ബിജു ക്യാമ്പ് കോ-ഓര്‍ഡിനേറ്ററായിരുന്നു.കെ മോഹനന്‍, കെ സുരേഷ്‌കുമാര്‍, അക്കാദമി അസി.സെക്രട്ടറി കെ ആര്‍ പ്രമോദ് കുമാര്‍, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.