കേരള മീഡിയ അക്കാദമിയില്‍ ശുചീകരണയജ്ഞം തുടങ്ങി
സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ തുടര്‍ച്ചയായി കേരള മീഡിയ അക്കാദമിയില്‍ ഒരു മാസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സെക്രട്ടറി കെ.ജി. സന്തോഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അക്കാദമി ജീവനക്കാരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യും.