വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌ ഇന്റര്‍വ്യു ജൂലൈ 12ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നടത്തിവരുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള ഇന്റര്‍വ്യു 2016 ജൂലൈ 12ന് നടത്തും. രണ്ടുബാച്ചായി രാവിലെ 9.30 മുതലും ഉച്ചയ്ക്ക് 1.30 മുതലുമാണ് ഇന്റര്‍വ്യു. താഴെപ്പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലും ഒരു സെല്‍ഫ് അറ്റസ്റ്റ് കോപ്പിയുമായി അപേക്ഷകര്‍ അക്കാദമിയില്‍ ഹാജരാവേണ്ടതാണ്.

1. എസ് എസ് എല്‍ സി ബുക്ക്
2. പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്
3. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
4. കോഴ്‌സ് & കോണ്‍ടക്റ്റ് സര്‍ട്ടിഫിക്കറ്റ് (അവസാനം പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ളത്)
5. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിനുള്ളില്‍ ലഭിച്ചത്), ആധാര്‍ കാര്‍ഡ് കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പര്‍