‘സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമപ്രവര്‍ത്തനവും’
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണ പരമ്പരയില്‍ ‘സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ പ്രമുഖ സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. വിനോദ് പി ഭട്ടതിരിപ്പാട് പ്രഭാഷണം നടത്തും.
മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ ഇന്ന് (29 ജൂലൈ വെള്ളി) രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട്് ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറയും.