ആര്‍ എസ് ബാബു കേരള മീഡിയ അക്കാദമി ചെയര്‍മാന്‍
കേരള മീഡിയ അക്കാദമി ചെയര്‍മാനായി ദേശാഭിമാനി കസള്‍ട്ടന്റ് എഡിറ്റര്‍ ആര്‍ എസ് ബാബുവിനെ നിയമിച്ചു.
1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പലഘട്ടങ്ങളില്‍ രാഷ്ട്രീയ-ഭരണ മേഖലകളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രസ് ഗാലറി പ്രവേശന പാസ് സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ‘പ്രസ് പാസ് കേസ്’ സുപ്രിംകോടതി വരെ നീണ്ട നിയമയുദ്ധത്തിനു വഴിവച്ചു. ജല അതോര്‍ട്ടി കുംഭകോണം പുറത്തുകൊണ്ടുവതിനെ തുടര്‍ന്ന് 19 എന്‍ജിനിയര്‍മാര്‍ അടക്കം 21 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പന്റ് ചെയ്തു.
സെക്രട്ടേറിയറ്റിലെ ഫയല്‍ കുംഭകോണം അനാവരണം ചെയ്ത ലേഖന പരമ്പരയെത്തുടര്‍ന്ന് അത്തെ ചീഫ് സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സെന്‍ട്രല്‍ ജയിലിലും മനോരോഗാശുപത്രിയിലും കഴിഞ്ഞ വിചാരണ തടവുകാരുടെ അനന്തമായ തടവുജീവിതം വിവരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളെ തുടര്‍് അനേകംപേര്‍ക്ക് മോചനം ലഭിച്ചു.
മികച്ച റിപ്പോര്‍ട്ടിങിനുള്ള ശിവറാം അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, മീഡിയ ട്രസ്റ്റ് അവാര്‍ഡ്, ഐ വി ദേവദാസ് പുരസ്‌കാരം തുടങ്ങിയവയ്ക്ക് അര്‍ഹനായി. കേരള പത്രപ്രവത്തക യൂണിയന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സെക്ര’റി എീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ എസ്എഫ്‌ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായയിരുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എന്‍ ശ്രീധരന്റെ (എന്‍എസ്) മകള്‍ പി ഗിരിജയാണ് ഭാര്യ. നിതിന്‍, നീതു എന്നിവര്‍ മക്കളും ഡോ. മിഥു, സുനിത് എന്നിവര്‍ മരുമക്കളും.