ഇന്ത്യയിലെ സാധാരണക്കാര്‍ യുദ്ധം ആഗ്രഹിക്കുന്നില്ല യുദ്ധം ഭരിക്കാതിരിക്കാനുള്ള അധികാരികളുടെ തന്ത്രം

img_8308-1
യുദ്ധം എന്നത് നേരെ ഭരിക്കാതിരിക്കാനുള്ള ഭരണാധികാരികളുടെ തന്ത്രമാണ്. ഇന്ദിരാഗാന്ധിക്ക് ബംഗ്ലാദേശും വാജ്‌പേയിക്ക് കാര്‍ഗില്‍ യുദ്ധവും അങ്ങനെയായിരുന്നുവെന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷവും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘കഴുകന്മാരുടെ സദ്യ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒളിക്കച്ചവടം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസി ജോസഫ് പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ‘വാച്ച്‌ഡോഗ് ജേര്‍ണലിസം & ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ പക്ഷത്തേക്ക് മാറുന്നത് ഇന്ത്യക്ക് അപകടമാണ്. യുദ്ധത്തെക്കുറിച്ച് ടിവിയിലും ഫേസ്ബുക്കിലും ട്വിറ്ററിലും വരുന്ന അഭിപ്രായങ്ങളല്ല ഇന്ത്യയുടെ സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍. അവര്‍ക്ക് കഞ്ഞികുടിച്ച് സമാധാനമായി കഴിയണമെന്ന ആഗ്രഹമാണുള്ളത് എന്നും മാധ്യമവിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ ജോസി ജോസഫ് ചൂണ്ടിക്കാ’ി. ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിക്കും എന്ന് പറയാനാവില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ 550 പ’ാളക്കാരാണ് മരിച്ചത്. ശക്തമായ തിരിച്ചടി നല്‍കേണ്ട സമയത്ത് അത് ചെയ്തില്ല. ശക്തി കാണിക്കാന്‍ കി’ിയ അവസരം ഉപയോഗിക്കാതെ ഇന്ത്യ വി’ുകളഞ്ഞു. അകലങ്ങളിലുള്ള അമേരിക്കയെ മിത്രമാക്കുന്നതിനേക്കാള്‍ അയല്‍പക്കത്തുള്ള ചൈനയെ ശത്രുവാക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും. അമേരിക്കന്‍ ക്യാമ്പിലേക്ക് ഇന്ത്യ പൂര്‍ണമായും നീങ്ങുന്നത് ആസൂത്രണമില്ലായ്മയാണ്. പാക്കിസ്ഥാനുമായി റഷ്യ സംയുക്ത സൈനികാഭ്യാസം നടത്തിയത് കാണാതിരുന്നുകൂടാ.

ജനാധിപത്യമെന്നത് ആദര്‍ശപരമായി പറഞ്ഞാല്‍ ഭൂരിപക്ഷത്തിന്റെ ഭരണവും ന്യൂനപക്ഷത്തിന്റെ അവകാശവുമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുടെ ഉപോല്‍പ്പന്നമായി’ാണ് തീവ്രവാദം ഉടലെടുക്കുന്നത്. മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിയാന്‍ തുടങ്ങിയിരിക്കുകയാണ്. ജനപ്രീതി ഇടിയുമ്പോഴാണ് അഴിമതി പുറത്തുവരുക. 2018ല്‍ കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ തന്നെ അമ്പരപ്പിച്ച നിരവധി അഴിമതി കഥകള്‍ വെളിച്ചത്തുകൊണ്ടുവന്നതിന്റെ അനുഭവസാക്ഷ്യമായ കഴുകന്മാരുടെ സദ്യ: ജനാധിപത്യത്തിലെ ഒളിക്കച്ചവടം എന്ന പേരില്‍ പുറത്തിറങ്ങിയ ജോസിയുടെ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതായി കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. പ്രതിരോധ വകുപ്പിന് തന്നെ കളങ്കമായി മാറിയ മുംബൈയിലെ ആദര്‍ശ് ഹൗസിങ് അഴിമതി, കോമ വെല്‍ത്ത് ഗെയിംസ് അഴിമതി, 2ജി സ്‌പെക്ട്രം അഴിമതിയുടെ രണ്ടാംഘ’ം എന്നിവ പുറത്തുകൊണ്ടുവന്ന ജോസി ജോസഫ് എന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ ഇന്ത്യക്കുതന്നെ അഭിമാനമാണെന്നും മാധ്യമരംഗത്തേക്കുവരുന്ന ഏവര്‍ക്കും പ്രചോദനമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും അക്കാദമി സെക്ര’റി കെ.ജി. സന്തോഷ് നന്ദിയും പ്രകാശിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.