സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 7ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2016-17 ബാച്ച് ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഒക്‌ടോബര്‍ 7-ന് രാവിലെ 11 മണിക്ക് വിദ്യാര്‍ത്ഥികള്‍ എറണാകുളം കാക്കനാട്ടെ അക്കാദമി ഓഫീസില്‍ എത്തണം. 11-ന് എഴുത്തുപരീക്ഷയും അതിനുശേഷം ഇന്റര്‍വ്യൂവും നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 30 വയസ് പ്രായപരിധി കഴിയാത്തവര്‍ (എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവു ലഭിക്കും) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേടതാണ്.