നിര്‍വചനങ്ങള്‍ക്കതീതമായ മേഖലയായി മാധ്യമം മാറി – ജോണ്‍ ബ്രിട്ടാസ്

നിര്‍വചനങ്ങള്‍ക്കതീതമായ മേഖലയായി മാധ്യമം മാറി – ജോണ്‍ ബ്രിട്ടാസ്

വാര്‍ത്തകള്‍ സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കു കണികകള്‍

വാര്‍ത്തയ്ക്ക് നിശ്ചിതമായ ഒരു രൂപവും ഇത്തെ സമൂഹത്തിലില്ലെും മാധ്യമം എ പദത്തിന് നിലവിലുള്ള വ്യാഖ്യാനങ്ങള്‍ അര്‍ഥരഹിതമായതോടെ നിര്‍വചനാതീതമായ മേഖലയായി അതു മാറിയിരിക്കുകയാണെും മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളവിഭാഗവും സംയുക്തമായി സഘടിപ്പിച്ച ഇന്റര്‍ കൊളീജിയറ്റ് മാധ്യമപഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികമാധ്യമങ്ങളുടെ പ്രഹരത്തെ അതിജീവിക്കാന്‍ പരമ്പരാഗതമാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. ഏതു പത്രത്തെയും കവച്ചുവയ്ക്കു പ്രചാരണശേഷി ഇന്ന്് നവമാധ്യമങ്ങള്‍ക്കുണ്ട്. കേവലം 10 വര്‍ഷം കൊണ്ടാണ് ഇതു സംഭവിച്ചത്. ആര്‍ക്കും മാധ്യമപ്രവര്‍ത്തകനാകാമെതാണ് ഇപ്പോഴത്തെ സ്ഥിതി. സമൂഹത്തിലുള്ള അദൃശ്യരായ ചില വ്യക്തികളാകാം അത്. സാധാരണപത്രപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ പ്രഹരശേഷിയുള്ളവര്‍ അവരിലുണ്ട്. – ബ്രിട്ടാസ് പറഞ്ഞു.
പക്ഷം ചേരാത്ത മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പലരും പറയാറുണ്ട്. എാല്‍ നിഷ്പക്ഷമാധ്യമപ്രവര്‍ത്തനം എന്നൊന്നില്ല. മുതല്‍ മുടക്കുവരുടെ താത്പര്യസംരക്ഷണമാണ് എപ്പോഴും മാധ്യമങ്ങള്‍ നടത്തുത്. മാധ്യമമേഖലയില്‍ വിരിക്കു പ്രധാന മാറ്റം എന്തു സേവനവും ഏതു വാര്‍ത്തയും അതു പ്രദാനം ചെയ്യുു എതാണ്. മൊബൈല്‍ ഫോണാണ് ഈ മാറ്റം സാധ്യമാക്കിയത്. ഇത്തെ പ്രധാന മാധ്യമശാഖയായി ട്രോളുകള്‍ മാറിക്കഴിഞ്ഞു എന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
വാര്‍ത്ത മനസ്സിനെ സ്വാധീനിക്കുതു കൊണ്ട് സമൂഹത്തിന്റെ അഭിരുചികളും സംസ്‌കാരവും മാറിമറിഞ്ഞു. ഭാഷ മാറാന്‍ പോലും സ്വാധീനം ചെലുത്തു മാധ്യമങ്ങള്‍ക്ക് കുറേക്കൂടി ഉത്തരവാദിത്വബോധം ഉണ്ടാകേണ്ടതാണ്. വാര്‍ത്തകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. കാരണം അത് സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കു കണികകളാണ്. സമൂഹത്തെ പശ്ചാത്തലമാക്കിക്കൊണ്ട് ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തകനാകാന്‍ ഈ രംഗത്തേക്കു കടു വരു ഓരോരുത്തരും ശ്രദ്ധിക്കണം. – ബ്രിട്ടാസ് പറഞ്ഞു.
പ്രശസ്തചലച്ചിത്രതാരം കാവ്യ മാധവന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുു. പുതിയ തലമുറ മാധ്യമമേഖലയില്‍ കൂടുതല്‍ താത്പര്യം കാണിക്കുുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഏതൊരു വ്യക്തിക്കും മാധ്യമങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരാളെ വളര്‍ത്താനും തളര്‍ത്താനും അവയ്ക്കു കഴിയും. സാമൂഹികമാധ്യമങ്ങള്‍ ഇാെരു തരംഗമാണ്. അതിലൂടെ ആര്‍ക്കും ആരേക്കുറിച്ചും വാര്‍ത്തയുണ്ടാക്കാം; അവരുടെ ഉറക്കം കെടുത്താം. കുറച്ചു നേരത്തേക്കെങ്കിലും തെറ്റുകള്‍ വിശ്വസിപ്പിക്കാം. മാധ്യമപ്രവര്‍ത്തകരാകാനാഗ്രഹിക്കുവര്‍ സത്യസന്ധമായ രീതികളിലൂടെ മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും കാവ്യ പറഞ്ഞു.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നട ഉദ്ഘാടന സമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആധ്യക്ഷ്യം വഹിച്ചു. നഗരസഭാദ്ധ്യക്ഷ ലിസി എബ്രഹാം, അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, കോളജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റീത്താമ്മ, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, കോളജ് വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജിജി ജോണമ്മ സേവ്യര്‍, മലയാള വിഭാഗം മേധാവി ഡോ. ലില്ലി സി.ഒ, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മെറിന്‍ എന്നിവര്‍ പങ്കെടുത്തു.