ഇ.എം.എസ്. ആധുനികകേരളത്തിന്റെ വികാസത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി – മന്ത്രി തോമസ് ഐസക്
ആധുനികകേരളത്തിന്റെ വികാസത്തില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ്. ഫോട്ടോ പ്രദര്‍ശനവും കാഴ്ചയുടെ രാഷ്ട്രീയം മാധ്യമശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ചരിത്രത്തെ ശരിയായി വ്യാഖ്യാനിക്കുകയും ചെയ്ത ഇ.എം.എസ്സിന്റെ വ്യക്തിത്വത്തിന്റെ പല മാനങ്ങള്‍ നിശ്ചലദൃശ്യങ്ങളിലേക്ക് ആവാഹിച്ചു കൊണ്ടുവരാന്‍ ഫോട്ടോഗ്രാഫറായ ബി. ജയചന്ദ്രനു കഴിഞ്ഞെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പലപ്പോഴും എഴുത്തിനേക്കാള്‍ കൂടുതല്‍ നമ്മെ സ്വാധീനിക്കുന്നത് ചിത്രങ്ങളാണെന്നും ഒരു കാലഘട്ടത്തിന്റെ പ്രതീകമായി കാഴ്ച മാറുന്ന അനുഭവമാണ് പ്രദര്‍ശനം ഉളവാക്കുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മീഡിയ മാസികയുടെ പ്രത്യേകപതിപ്പ് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ കോപ്പി ഏറ്റുവാങ്ങി. പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെും മുതിര്‍ പത്രപ്രവര്‍ത്തകരും കേരള മീഡിയ അക്കാദമി പോലുള്ള സ്ഥാപനങ്ങളും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കണമെന്നും അടൂര്‍ പറഞ്ഞു.
ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആധ്യക്ഷ്യം വഹിച്ചു. മലയാളമനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ മാര്‍ക്കോസ് എബ്രഹാം, ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, കെ.യു. ഡബ്ലിയു.ജെ. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി. റഹിം, അക്കാദമി വെസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രദര്‍ശനഫോേട്ടാകള്‍ എടുത്ത മലയാളമനോരമ സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രന് മന്ത്രി പുരസ്‌കാരം നല്‍കി. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള സ്വാഗതവും അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറഞ്ഞു.
അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ഇ.എം.എസ്. അനുസ്മരണ പരിപാടിയുടെ ഭാഗമായി മലയാളമനോരമ, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ഫോേട്ടാ പ്രദര്‍ശനവും ശില്‍പശാലയും സംഘടിപ്പിച്ചത്. പ്രദര്‍ശനം ജനുവരി ആറിന് വൈകീട്ട് സമാപിക്കും.