കേരള മീഡിയ അക്കാദമി: രാംകുമാറിനും, ദേവീകൃഷ്ണയ്ക്കും, അക്ഷയയ്ക്കും വൈശാഖിനും ഒന്നാം റാങ്ക്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടി.വി. ജേര്‍ണലിസം 2015-16ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടേയും വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റേയും പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 58 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 36 പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.
ജേര്‍ണലിസത്തില്‍ 1200ല്‍ 839 മാര്‍ക്കോടെ രാംകുമാര്‍ ഒന്നാംറാങ്ക് നേടി. 804 മാര്‍ക്കോടെ ആല്‍ബിന്‍ വി. ജോസും, പ്രശോഭ് പി.യും രണ്ടാം റാങ്കും 784 മാര്‍ക്കോടെ സുമി മൈക്കിള്‍ മൂന്നാം റാങ്കും നേടി.
പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങില്‍ 1200ല്‍ 927 മാര്‍ക്ക് നേടിയ ദേവീകൃഷ്ണയ്ക്കാണ് ഒന്നാം റാങ്ക്. 922 മാര്‍ക്ക് നേടി അനീഷ ബാബു, 881 മാര്‍ക്കോടെ ആര്യ വാസുദേവ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
ടി.വി. ജേര്‍ണലിസത്തില്‍ 1000-ല്‍ 797 മാര്‍ക്കോടെ അക്ഷയ കെ.പി. ഒന്നാം റാങ്കുനേടി. 775 മാര്‍ക്ക് നേടിയ മെബിന്‍ കെ. ജോസ് രണ്ടാം റാങ്കും 747 മാര്‍ക്കോടെ ധനലക്ഷ്മി മൂന്നാം റാങ്കും നേടി.
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഒന്നാം റാങ്കിന് വൈശാഖ് എം.എസ് അര്‍ഹനായി. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം എബിന്‍ സണ്ണി, കല്യാജി സതീഷ് എന്നിവര്‍ കരസ്ഥമാക്കി.
കോതമംഗലം ചെറുവട്ടൂര്‍ ചിറക്കല്‍ വീട്ടില്‍ പരേതനായ സുരേഷ് കുമാറിന്റെ മകനായ എസ്. രാംകുമാറിനാണ് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക്.
കോഴിക്കോട് പേരാമ്പ്ര കല്ലോട് ലാവണ്യയില്‍ വി.പി. പദ്മനാഭന്റെ മകനാണ് ജേര്‍ണലിസത്തില്‍ രണ്ടാം റാങ്കിനര്‍ഹത നേടിയ പ്രശോഭ് പി.
കോട്ടയം വൈക്കം വെച്ചൂര്‍ വളയമംഗലം വീട്ടില്‍ ജോസി ജേക്കബിന്റെ മകന്‍ ആല്‍ബിന്‍ വി ജോസിനാണ് ജേര്‍ണലിസം വിഭാഗത്തില്‍ രണ്ടാം റാങ്ക്.
കോട്ടയം മുത്തോലിയില്‍ ഞാട്ടുകാലക്കുന്നേല്‍ വീട്ടില്‍ മൈക്കിള്‍ സെബാസ്റ്റ്യന്റെ മകളാണ് ജേര്‍ണലിസത്തില്‍ മൂന്നാം റാങ്കിനര്‍ഹത നേടിയ സുമി മൈക്കിള്‍.
കൊല്ലം കരുനാഗപ്പള്ളി ചാപ്പന ഹരിഭവനില്‍ പി. ഹരികൃഷ്ണയുടെ മകളാണ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്കിനര്‍ഹത നേടിയ ജെ. ദേവീകൃഷ്ണ. പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ രണ്ടാം റാങ്കുനേടിയ അനീഷ ബാബു ആലങ്ങാട് തിരുവള്ളൂര്‍ എഴുവച്ചിറപറമ്പില്‍ പരേതനായ ഇ.കെ. ബാബുവിന്റെ മകളാണ്.
എറണാകുളം പുത്തന്‍കുരിശ് കള്ളിയാട്ടില്‍ വീട്ടില്‍ കെ.ടി. രമയുടെ മകളാണ് ടി.വി. ജേര്‍ണലിസം ഒന്നാം റാങ്ക് ജേതാവ് കെ.പി. അക്ഷയ.
രണ്ടാം റാങ്ക് നേടിയ മെബിന്‍ കെ. ജോസ് കണ്ണൂര്‍ സ്വദേശിയാണ്. ജോസ്ഗിരി കള്ളിയാനിയില്‍ ജോസഫിന്റേയും സിസിലിയുടേയും മകനാണ് മെബിന്‍.
കരുനാഗപ്പള്ളി ആലിന്‍കടവില്‍ എസ്. ബിജുവിന്റേയും എസ്. അംബികയുടേയും മകളാണ് ടി.വി. ജേര്‍ണലിസത്തിലെ മൂന്നാം റാങ്കുകാരി എ. ധനലക്ഷ്മി.
Click here for Journalism & Communications
Click here for Television Journalism