അന്താരാഷ്ട്ര വാര്‍ത്താചിത്രമേളയും ദേശീയ മാധ്യമസെമിനാറും മാര്‍ച്ച് 27 മുതല്‍ 30 വരെ കൊല്ലത്ത്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 മുതല്‍ 30 വരെ അന്താരാഷ്ട്ര വാര്‍ത്താചിത്രമേളയും (IPFK) ദേശീയ മാധ്യമ സെമിനാറും കൊല്ലത്ത് നടക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. ലോകപ്രശസ്ത പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ 400ല്‍ അധികം ചിത്രങ്ങളിലൂടെ ചരിത്രജാലകം തുറക്കുന്ന പ്രദര്‍ശനം 28-ന് വൈകിട്ട് 6-ന് കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് രഘുറായിയെ ചടങ്ങില്‍ ആദരിക്കും. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 25 പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി 29, 30 തീയതികളില്‍ പരിശീലനക്കളരി ഒരുക്കിയിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പ് രഘുറായി ഉദ്ഘാടനം ചെയ്യും. അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശസ്തനായ ജര്‍മ്മന്‍ പ്രസ് ഫോേട്ടാഗ്രാഫര്‍ ബേഡ് ബ്യൂവര്‍മാന്‍ ക്ലാസുകള്‍ നയിക്കും. ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ തിരഞ്ഞെടുത്ത, ലോകത്തിലെ ഏറ്റവും മികച്ച 17 വാര്‍ത്താചിത്രങ്ങള്‍, രഘുറായിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശനത്തിലുണ്ടാകും. ലോകമഹായുദ്ധങ്ങള്‍, ധീരനായകരുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദേശത്തെയും ഇന്ത്യയിലെയും പ്രഗത്ഭ പ്രസ് ഫോേട്ടാഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലെ പ്രസ് ഫോേട്ടാഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും.
മാര്‍ച്ച് 27, 28 തീയതികളില്‍ ദേശസ്‌നേഹം-ജനാധിപത്യം-മാധ്യമം എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ രാവിലെ 10.30-ന് ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്‌നി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, ബര്‍ഖാദത്ത്, വെങ്കിടേഷ് രാമകൃഷ്ണന്‍, നിഷ സൂസന്‍, സന്ധ്യ രവിശങ്കര്‍, തുടങ്ങിയവര്‍ക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മ്മിള, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷാടാവ് ജോ ബ്രിട്ടാസ്, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ്മ, കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, എന്‍.പി. രാജേന്ദ്രന്‍, സെര്‍ജി ആന്റണി, എം.ജി. രാധാകൃഷ്ണന്‍, സി. ഗൗരീദാസന്‍ നായര്‍, രാജാജി മാത്യു തോമസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഒ. അബ്ദുറഹ്മാന്‍, ജി.കെ. സുരേഷ് ബാബു, കെ.പി. മോഹനന്‍, ജോസ് പനച്ചിപ്പുറം, ഉണ്ണി ബാലകൃഷ്ണന്‍, ജോണി ലൂക്കോസ്, ജി. ശേഖരന്‍ നായര്‍, പി.എം. മനോജ്, സരസ്വതി നാഗരാജന്‍, സിന്ധു സൂര്യകുമാര്‍, ഷാനി പ്രഭാകരന്‍, അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, കൗണ്‍സില്‍ അംഗം എസ്. ബിജു, ദീപക് ധര്‍മ്മടം, ഐ&പിആര്‍ഡി ഡയറകടര്‍ ഡോ. കെ. അമ്പാടി, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സ ചിന്ത ജെറോം, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീത തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.
മാര്‍ച്ച് 28-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി അഡ്വ. കെ. രാജു, കൊല്ലം എം.എല്‍.എ. മുകേഷ്, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍,പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് 30-ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സേവനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസ് ഫോേട്ടാഗ്രാഫര്‍മാരെ ചടങ്ങില്‍ ആദരിക്കും. ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. മേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോട്ടോ കോണ്ടസ്റ്റ് സംഘടിപ്പിക്കും.
കൊല്ലം ദേശീയ സെമിനാര്‍ ബീച്ച് ഓര്‍ക്കിഡിലും ഫോട്ടോ പ്രദര്‍ശനം ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് ഒരുക്കിയിട്ടുള്ളത്. കൊല്ലം പ്രസ് ക്ലബ്ബിന്റെയും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നു.

Click here to view Brochure