ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക സംഗമം : ലോഗോ പ്രകാശനം ചെയ്തു
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക സംഗമത്തിന്റെ (നാഷണല്‍ വുമ ജേര്‍ണലിസ്റ്റ്‌സ് കോണ്‍ക്ലേവ്) ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഐ & പി.ആര്‍.ഡി. ഡയറക്ടര്‍ സുഭാഷ്.ടി.വി, വൈസ്‌ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, വനിതാ മാധ്യമപ്രവര്‍ത്തകരായ സരിത വര്‍മ്മ, ഗീത നസീര്‍, എസ്. ശ്രീകല, സരസ്വതി നാഗരാജന്‍, ഷീന. വി, ജസ്റ്റീന തോമസ്, അനുപമ ജി. നായര്‍, ആശ മോഹന്‍, കെ.യു.ഡബ്ല്യു.ജെ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു കോണ്‍ക്ലേവിനായി നടത്തിയ ലോഗോ ഡിസൈനിങ്ങ് മത്‌സരത്തില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയുമായ സക്കീന.ടി.കെ. വിജയിയായി. എന്‍. മാധവന്‍കുട്ടി, കെ.ജി. ജ്യോതിര്‍ ഘോഷ്, കെ. രാജഗോപാല്‍, കെ. ഹേമലത എവരടങ്ങിയ കമ്മറ്റിയാണ് 60 ഓളം പേര്‍ പങ്കെടുത്ത മത്‌സരത്തിന്റെ വിധിനിര്‍ണ്ണയം നടത്തിയത്.
ദേശീയതലത്തില്‍ സ്ത്രീപക്ഷ മാധ്യമനയരൂപീകരണത്തിനുള്ള നയരേഖ ക്രോഡീകരിക്കുന്നതിന്റെ മുന്നോടിയായാണ് ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കുന്നത്. ജനുവരി അവസാനവാരം കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ- സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. നെറ്റ്‌വര്‍ക്ക് ഓഫ് വുമ ഇന്‍ മീഡിയ, കോഴിക്കോട് പ്രസ് ക്ലബ്, കെ.യു. ഡബ്ല്യു.ജെ, വനിതാകമ്മീഷന്‍, യൂത്ത് കമ്മീഷന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവരുടെ സഹകരണത്തോടെയാണ് അക്കാദമി പരിപാടി സംഘടിപ്പിക്കുന്നത്.