ആഗോള കേരളീയ മാധ്യമ സംഗമം ജനുവരി 5-ന് കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5-ന് ഉച്ചക്ക് 2.30 ന് കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ബീച്ച് ഓര്‍ക്കിഡില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, അഡ്വ.കെ.രാജു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്,പ്രഭാവര്‍മ്മ, പ്ലാനിംങ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍, തോമസ് ജേക്കബ്, ഡോ.എം.വി.പിള്ള, ഐ ആന്‍ഡ് പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, കെ.യു.ഡ്യു.ജെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്ക, ആസ്‌ട്രേലിയ, യു.കെ,ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും 50-ഓളം കേരളീയ മാധ്യമപ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. കേരള മീഡിയ അക്കാദമി,നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സംഗമം നടത്തുത്.
മാധ്യമ സംഗമത്തോട് അനുബന്ധിച്ച് 3,4.5 തിയതികളില്‍ കൊല്ലം പ്രസ് ക്‌ളബ്ബ് മൈതാനിയില്‍ ഫോട്ടോ,കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കും. ശങ്കര്‍, അബു എബ്രഹാം തുടങ്ങി വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 3 ന്് വൈകിട്ട് 4 ന് തിരുനല്‍വേലിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും കളക്ടറെയും പോലീസിനെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കാര്‍ട്ടൂണിസ്റ്റ് ജി. ബാല കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓഖി ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുതിനുമായി മത്്‌സ്യത്തൊഴിലാളികളും പത്രപ്രവര്‍ത്തകരും ചേര്‍ന്ന് 1000 മെഴുകുതിരികള്‍ കത്തിക്കും.
4 ന് രാവിലെ 11.30 ന് കൊല്ലം പ്രസ്‌ക്‌ളബ് അംഗങ്ങളും വിദേശമലയാളി പത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി നടക്കും.
5ന് അമേരിക്കയിലെ ഇന്ത്യന്‍ പ്രസ്‌ക്‌ളബ് കേരള മീഡിയ അക്കാദമിയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ലോക കേരള സഭയുടെ രൂപീകരണസമ്മേളനം 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്നതിന്റെ മുന്നോടിയായാണ് സംഗമം . പ്രവാസി കേരളീയരെ സംബന്ധിക്കുന്ന പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ലോക കേരള സഭയുടെ രൂപീകരണ സമ്മേളനത്തിന് പ്രവാസി മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാധ്യമസംഗമം നടത്തുത്.