കേരള മീഡിയ അക്കാദമിയില്‍ സ്വീകരണം

തൊഴില്‍ പരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ത്തന്നെ മനുഷ്യത്വം നിലനിര്‍ത്താനും കഴിഞ്ഞ് വ്യക്തികളില്‍ ഒരാളാണ് നിക് ഊട്ട് എന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
ഫോട്ടോ എടുത്ത് രസിക്കു ആധുനിക മനുഷ്യരുടെ മുമ്പില്‍ അതല്ല മനുഷ്യത്വം എന്ന് ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോകളാണ് നിക് ഊട്ടിന്റെതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരള മീഡിയ അക്കദമിയില്‍ വിഖ്യാത പ്രസ്‌ഫോട്ടോ ഗ്രാഫര്‍ നിക് ഊട്ടിന് നല്‍കിയ സ്വീകരണം ഡോ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്തു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബ് പൊളളലേല്‍പ്പിച്ച് തെരുവിലൂടെ വിവസ്ത്രയായി ഓടുന്ന പെകുട്ടിയുടെ ചിത്രത്തിന് 1973-ലെ പുലിറ്റ്‌സര്‍, വേള്‍ഡ് പ്രസ് ഫേട്ടോപ്രൈസ് പുരസ്‌കാരങ്ങള്‍ ലഭിച്ച നിക ഊട്ട്് എന്ന അമേരിക്കന്‍ വാര്‍ത്താഏജന്‍സി (എ.പി) യുടെ ഫോട്ടോഗ്രാഫര്‍ കേരളത്തിലെത്തിയത് കേരള മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്തര്‍ദേശീയ ഫോട്ടോഫെസ്റ്റില്‍പങ്കെടുക്കാനായിട്ടാണ്. ലോസ് ഏഞ്ചല്‍സ് പത്രത്തിന്റെ ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും അദ്ദേഹത്തോടൊപ്പം അക്കാദമിയല്‍ സിഹിതനായിരുന്നു.
മലയാളിയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ചന്ദനക്കുറിതൊട്ട് വേദിയിലെത്തിയ നിക് ഉട്ടും സഹപ്രവര്‍ത്തകന്‍ ലോസ് ഏഞ്ചല്‍സ് ടൈംസ് ഫേട്ടോ എഡിറ്റര്‍ റൗള്‍റോയും സവിശേഷ ശ്രദ്ധനേടി. കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫേട്ടോഗ്രാഫര്‍ പ്രൈസ് മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുന്നതിന് കേരളത്തിലെത്തിയ നിക് ഉട്ട്് റൗള്‍റോ യോടൊപ്പം ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി കേരളത്തിന്റെ വിവിധ ചിത്രങ്ങള്‍ പകര്‍ത്തുതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു , സെക്രട്ടറി കെ.ജി സന്തോഷ് തുടങ്ങിയവര്‍ സ്വീകരിച്ച് വാദ്യാഘോഷങ്ങളോടെ ആനയിച്ചു. അക്കാദമി കോമ്പൗണ്ടില്‍ രണ്ടുപേരും ഫലവൃക്ഷതൈകള്‍ നട്ടു. അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനം മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്തു. വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതിന് കാരണമായ വിഖ്യാത ചിത്രം പകര്‍ത്തിയ നിക് ഉട്ട്് ചരിത്രം രചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ നിക് ഉട്ടിനും റൗള്‍ റോ യ്ക്കും ആറന്മുളള കണ്ണാടി സമ്മാനിച്ചു. സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതം പറഞ്ഞു. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ദീപക് ധര്‍മ്മടം, എസ്. ബിജു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി.പി ജയിംസ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടിഡയറക്ടര്‍ എന്‍ രാധാകൃഷണപിളള എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ദീലീപ് എിവര്‍ നിക് ഉട്ടിനേയും റൗള്‍ റോയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാര്‍ത്ഥിപ്രതിനിധികളും ഇരുവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. വിദ്യാര്‍ത്ഥി പ്രതിനിധി അനന്തു സുരേഷ് സംസാരിച്ചു. പൂക്കളവും സദ്യയും ഒരുക്കിയാണ് വിഖ്യാത ഫോേട്ടാ ജേര്‍ണലിസ്റ്റുകള്‍ക്ക് അക്കാദമിയില്‍ സ്വീകരണം ഒരുക്കിയത്.