കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്ററില്‍ വീഡിയോ എഡിറ്റിംഗ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കം ഇന്‍സ്ട്രക്ടര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകളിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

വീഡിയോ എഡിറ്റിംഗ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വീഡിയോ എഡിറ്റിംഗ് ഡിപ്ലോമ/ഡിഗ്രി, ടി.വി ചാനലുകളിലും സിനിമ സീരിയല്‍ മേഖലയിലും വീഡിയോ എഡിറ്റിംഗില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പരിചയം എന്നിവയുണ്ടായിരിക്കണം. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റിന് ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിചയവും മലയാളം/ഇംഗ്ലീഷ് ടൈപ്പിംഗില്‍ ലോവറും ഉണ്ടായിരിക്കണം, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 3 വൈകിട്ട്് 5 മണിക്ക്. തിരുവനന്തപുരം മേഖലയിലുളളവര്‍ക്ക് മുന്‍ഗണന. Phone: 0484 2422275; 0484 2422068