മാധ്യമസ്വാതന്ത്ര്യസംഗമം 23 ന്

കേരള മീഡിയ അക്കാദമിയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമസ്വാതന്ത്ര്യസംഗമം 2018 നവംബര്‍ 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. റിപ്പോര്‍ട്ടിംഗ് സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കിയുളള സംഗമം അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ.ദീപിക സിങ് രജാവത്ത് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും നിയമജ്ഞനുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സരിത വര്‍മ്മ റിപ്പോര്‍ട്ടിംഗിനിടെ ആക്രമണത്തിനിരയായ വനിതാ മാധ്യമ പ്രവര്‍ത്തകരായ സരിത എസ് ബാലന്‍, സ്‌നേഹ മേരി കോശി, എന്നിവര്‍ പങ്കെടുക്കും.