അഡ്വ.ദീപികസിംഗ് രജാവത്ത് തിരുവനന്തപുരത്ത്
കത്‌വ പീഡനകേസില്‍ ഇരയ്ക്ക് വേണ്ടി ആദ്യം കോടതിയില്‍ ഹാജരായ അഭിഭാഷക അഡ്വ.ദീപിക സിംഗ് രജാവത്ത് തിരുവനന്തപുരത്തെത്തുന്നു. കേരള മീഡിയ അക്കാദമിയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നാളെ (23.11.2018) നടക്കുന്ന മാധ്യമ സ്വാതന്ത്ര്യ സംഗമം ഉദ്ഘാടനം ചെയ്യാനാണ് ദീപികയെത്തുന്നത്. പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന ‘റിപ്പോര്‍ട്ടിംഗ് സ്വാതന്ത്ര്യം’ എന്ന സെമിനാറില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകനായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സരിത വര്‍മ്മ, റിപ്പോര്‍ട്ടിംഗിനിടെ ആക്രമണത്തിനിരയായ സരിത എസ്.ബാലന്‍, സ്‌നേഹ മേരി കോശി എന്നിവര്‍ പങ്കെടുക്കും.