കേരള മീഡിയ അക്കാദമി – ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം വിഭാഗങ്ങളില്‍ 2017-2018 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു.
ജേര്‍ണലിസത്തില്‍ ആയിരത്തില്‍ 790 മാര്‍ക്കോടെ മൈത്രേയി എസ് പണിക്കര്‍ ഒന്നാം റാങ്ക് നേടി. 763 മാര്‍ക്ക് നേടിയ ജിനേഷ് വി.എസിനാണ് രണ്ടാം റാങ്ക്. 742 മാര്‍ക്ക് നേടിയ അഞ്ജലി ജി മൂന്നാം റാങ്കിന് അര്‍ഹയായി.
പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ ആയിരത്തില്‍ 658 മാര്‍ക്ക് നേടിയ ശ്രേയ നമ്പ്യാര്‍ കെ.കെ ഒന്നാം റാങ്കിന് അര്‍ഹതനേടി. 656 മാര്‍ക്കോടെ ദേവേന്ദ്ര ഭാരതി എസ് രണ്ടാം റാങ്കും 644 മാര്‍ക്കോടെ മുഹമ്മദ് ഹഫ്‌സല്‍ കെ, വിന്ദുജ വിജയ് എന്നിവര്‍ മൂന്നാം റാങ്കും നേടി.
ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി.എസ് ആയിരത്തില്‍ 741 മാര്‍ക്ക് നേടി. രണ്ടാം റാങ്ക് നേടിയ രജനി.എസ്.നായര്‍ക്ക് 719 മാര്‍ക്കും മൂന്നാം റാങ്കിന് അര്‍ഹത നേടിയ പ്രിതീഷ് വൈ, സൂര്യമോള്‍ മഹേശന്‍ എന്നിവര്‍ക്ക് 709 മാര്‍ക്ക് വീതവും ലഭിച്ചു.
ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ മൈത്രേയി എസ് പണിക്കര്‍, ആലപ്പുഴ അവലുക്കുന്ന് വ്യാസപുരം ശ്രേയസില്‍ കാനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ സി.കെ സുധാകരന്റെയും ഉഷയുടെയും മകളാണ്. എറണാകുളത്ത് പനങ്ങാട് വെട്ടിക്കാപ്പളളില്‍ വീട്ടില്‍ വി.വി.ഷാജിയുടെയും ഗീത ഷാജിയുടെയും മകനാണ് ജേര്‍ണലിസം വിഭാഗത്തിലെ രണ്ടാം റാങ്കുകാരനായ ജിനേഷ് വി.എസ്. ജേര്‍ണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ അഞ്ജലി ജി ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ്. പല്ലാരിമംഗലം കൃഷ്ണകൃപയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ടി.കെ പ്രതാപിന്റെയും അവിണിശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഗംഗാലക്ഷ്മിയുടേയും മകളാണ്.
പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രേയാ നമ്പ്യാര്‍ കട്ടാമ്പളളി ഒതയോത്ത് ഗോപിനാഥന്റെയും കെ.കെ.ശ്രീലതയുടെയും മകളാണ്. രണ്ടാം റാങ്കിന് അര്‍ഹയായ ദേവേന്ദ്ര ഭാരതി മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സാമൂഹിക പ്രവര്‍ത്തകനായ എസ്.ശക്തിവേലിന്റെയും വളളിമയിലിന്റെയും മകളാണ്. മൂന്നാം റാങ്ക് നേടിയ മുഹമ്മദ് ഹഫ്‌സല്‍ മലപ്പുറം കോട്ടക്കല്‍ കരിമ്പിന്‍ വീട്ടില്‍ കെ.കോമുവിന്റെയും പി.എം.കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ഗുരുവായൂര്‍ ചക്കംകണ്ടം പത്മാലയത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ പി.വിജയകുമാറിന്റെയും ബീന വിജയന്റെയും മകളാണ് മൂന്നാം റാങ്ക് പങ്കിട്ട വിന്ദുജ.
ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി ചേര്‍ത്തല നടുവത്ത് നഗര്‍ ഇടപ്പറമ്പില്‍ പി.കെ.ശശിയുടെയും ലളിത ശശിയുടെയും മകളാണ്. രണ്ടാം റാങ്ക് നേടിയ രജനി.എസ്.നായര്‍ ആലപ്പുഴ ജില്ലയില്‍ വടക്കെ മാരാരിക്കുളം മൂലം വീട്ടില്‍ ബി സുന്ദരേശന്‍ നായരുടെയും എ.പത്മാവതിയമ്മയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ പ്രിതീഷ് വൈ,
തിരുവനന്തപുരം പേയാട് പിറയില്‍ കുന്നുവിള വീട്ടില്‍ പി.യേശുദാസന്റെയും എന്‍ വിമല മേബിളിന്റെയും മകനാണ്. ചേര്‍ത്തല കുത്തിയതോട് കോടംതുരുത്ത് തെക്കേചാലത്തറ വീട്ടില്‍ മഹേശന്റെയും ഷാജി മോളുടേയും മകളാണ് മൂന്നാം റാങ്ക് നേടിയ സൂര്യ മോള്‍.
മികച്ച വിദ്യാര്‍ത്ഥികള്‍ക്കുളള ടി.കെ.ജി.നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ബിദിന്‍ എം. ദാസ് (ജേര്‍ണലിസം), ജയലക്ഷ്മി ആര്‍.നായര്‍ (പബ്ലിക് റിലേഷന്‍സ്), എസ്.സെന്തില്‍ കുമാര്‍ (ടെലിവിഷന്‍) എന്നിവര്‍ക്കാണ്.
2018 ഡിസംബര്‍ 13 വ്യാഴാഴ്ച കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം ബിരുദദാനം നിര്‍വഹിക്കും.