കേരള മീഡിയ അക്കാദമി കോണ്‍വൊക്കേഷന്‍ ഇന്ന് ഗവര്‍ണര്‍ പങ്കെടുക്കും

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2017-2018 ബാച്ച് ജേര്‍ണലിസം &കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം പി.ജി.ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ ഇന്ന് (13.12.2018) നടക്കും. വൈകിട്ട് 4.30 ന് കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം ബിരുദദാനം നിര്‍വഹിക്കും. പി.ടി.തോമസ് എം.എല്‍.എ വിശിഷ്ടാതിഥിയാകും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. ഡോ.എം.ലീലാവതി അനുഗ്രഹപ്രഭാഷണം നടത്തും. നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ ലക്ഷ്മി മേനോന്‍ ആശംസയര്‍പ്പിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ സ്വാഗതവും അക്കാദമി സെക്രട്ടറി പി.സി.സുരേഷ്‌കുമാര്‍ നന്ദിയും പറയും.