കെ.പി. കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ കേരള മീഡിയ അക്കാദമിയുടെ അനുശോചനം

മാനവിക മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഹൃദയാലുവായ പത്ര പ്രവര്‍ത്തകനായിരുന്നു കെ.പി.കുഞ്ഞുമൂസയെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
‘ചന്ദ്രിക’യില്‍ 1966 ല്‍ സഹപത്രാധിപര്‍ ആയി ആരംഭിച്ച മാധ്യമ പ്രവര്‍ത്തനം അദ്ദേഹത്തെ അരനൂറ്റാണ്ടിലെ അനുഭവസമ്പത്തുകളുടെ ഉടമയാക്കി. തീക്ഷ്ണമായ ആ മാധ്യമ അനുഭവങ്ങള്‍ അദ്ദേഹത്തെ സാഹിത്യകാരനും ഗ്രന്ഥകാരനുമാക്കി. മീഡിയ അക്കാദമി ഭരണസമിതി അംഗം എന്ന നിലയില്‍ കുഞ്ഞിമൂസ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ ചെയര്‍മാന്‍ അനുസ്മരിച്ചു.