ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന 2019-സെക്കന്റ് ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ മെയ് 28ന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി കാമ്പസില്‍ ഹാജരാകണം. ഫോണ്‍: 0484-2422275, 0484-2422068.