മീഡിയ ക്ലബ്ബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക : അപേക്ഷ ക്ഷണിക്കുന്നു

കേരള മീഡിയ അക്കാദമിയില്‍ മീഡിയ ക്ലബ്ബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

അടിസ്ഥാന യോഗ്യതകള്‍

1. ബിരുദം, ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ

2. അച്ചടി മാധ്യമം – ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

3. സാമൂഹ്യമാധ്യമങ്ങളിലെയും ഓലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തനാനുഭവം

4. മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം

5. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം

6. വേതനം: പ്രതിമാസം 20,000 രൂപ

അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി 2019 മെയ് 28 വൈകുന്നേരം 5 മണി.
കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോ: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com