പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് ലക്ചറര്‍ ഒഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്
ലക്ചറര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര്‍ & അഡ്വര്‍ടൈസിംഗില്‍ പി.ജി.ഡിപ്ലോമയും അല്ലെങ്കില്‍ പി.ആര്‍ & അഡ്വര്‍ടൈസിംഗ് എന്ന വിഷയം ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദവും ഉളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് പാസായവര്‍ക്ക് മുന്‍ഗണന .പി. ആര്‍, അഡ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. 2019 ജൂണ്‍15 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അയക്കണം. Phone: 0484 2422275; 0484 2422068.