മീഡിയ അക്കാദമി ദേശീയ വാര്‍ത്താചിത്ര പ്രദര്‍ശനം

കേരള മീഡിയ അക്കാദമി ദേശീയ തലത്തില്‍ വാര്‍ത്താചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു.  2014 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുക.  20×30 സൈസില്‍ ജെപെഗ് ഫോര്‍മാറ്റില്‍ സിഡി/ഡിവിഡി യില്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ഫെബ്രുവരി 28നകം ചിത്രങ്ങള്‍ ലഭ്യമാക്കണം.
തെരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കും.  ഫോട്ടോഗ്രാഫറുടെ പ്രൊഫൈല്‍ ഫോട്ടോയും ബയോഡാറ്റയും എന്‍ട്രിയോടൊപ്പം അയയ്ക്കണം.  തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന് മീഡിയ അക്കാദമി കാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരം നല്‍കും.
വിശദവിവരങ്ങള്‍ക്ക്:- 0484 2422275, 9447302431
ഇ-മെയില്‍:-  mail@pressacademy.org