ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍ – നവംബര്‍ 7ന്

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 7ന് നടത്തും. അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കാമ്പസില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ അയച്ച് എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയതായി എത്തുന്നവര്‍ക്കും പങ്കെടുക്കാം.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് തയ്യാറാക്കുന്ന അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 7നു രാവിലെ 10.30 മണിക്ക് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഓഫീസില്‍ എത്തേണ്ടതാണ്. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കാന്‍ തയ്യാറായി വരേണ്ടതാണ്. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ക്ലാസുകള്‍ നവംബര്‍ 9ന് ആരംഭിക്കും.

വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0471 2726275, 9447225524