മാധ്യമ പഠനക്യാമ്പ്

Kollam camp Photo - dated 17.4.15

കേരള മീഡിയ അക്കാദമിയുടെയും കൊല്ലം പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില് പ്രാദേശികതലത്തില് പ്രവര്ത്തിക്കുന്ന മാധ്യമപ്രവര്ത്തകര്ക്കായി ഫെബ്രുവരി 26, 27 തീയതികളില് കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന് സെന്ററില് മാധ്യമപഠന ക്യാമ്പ് നടത്തി. 26ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് കൊല്ലം മേയര് ഹണി ബഞ്ചമിന് ഉദ്ഘാടനംചെയ്തു.

കേരള മീഡിയ അക്കാദമി ആക്ടിങ് ചെയര്മാന് കെ സി രാജഗോപാല് അധ്യക്ഷനായി. കൊല്ലം പ്രസ്ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന് സ്വാഗതം പറഞ്ഞു. മലയാള മനോരമ സീനിയര് കോ-ഓര്ഡിനേറ്റിങ് എഡിറ്റര് ബി അജയകുമാര്, മാതൃഭൂമി ന്യൂസ് എഡിറ്റര് തേവള്ളി ശ്രീകണ്ഠന്, കൊല്ലം പ്രസ്ക്ലബ് പ്രസിഡന്റ് സി. വിമല്കുമാര്, മീഡിയ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന് രാജേഷ് തുടങ്ങിയവര് സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ കേരള മീഡിയ അക്കാദമി സെക്രട്ടറി ഇന് ചാര്ജ് എന് പി സന്തോഷ് നന്ദി പറഞ്ഞു. ആദ്യദിനം മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തില് ആര് പാര്വതീദേവിയും വാര്ത്തകളുടെ മലയാളം, പ്രാദേശികവാര്ത്ത എഴുതുമ്പോള് എന്നീ വിഷയങ്ങളില് ടി കെ രാജഗോപാലും രാജു മാത്യുവും ക്ലാസെടുത്തു. ബ്യൂറോ ചീഫുമാരുമായി മുഖാമുഖവും നടന്നു.
വെള്ളിയാഴ്ച വിവരാവകാശം, മാധ്യമപക്ഷസാധ്യതകള് എന്ന വിഷയത്തില് അഡ്വ. ഡി ബി ബിനു, ക്രൈം റിപ്പോര്ട്ടിങ്ങില് ജിജോ ജോണ് പുത്തേഴത്ത്, ടെലിവിഷന് റിപ്പോര്ട്ടിങ്ങില് എസ് ബിജു എന്നിവര് ക്ലാസെടുത്തു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന് ഉദ്ഘാടനംചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സി വിമല്കുമാര് അധ്യക്ഷനായി. മീഡിയ അക്കാദമി എക്സിക്യൂട്ടീവ്അംഗം എന് രാജേഷ് സ്വാഗതം പറഞ്ഞു. മീഡിയ അക്കാദമി ആക്ടിങ് ചെയര്മാന് കെ സി രാജഗോപാല്, പ്രസ്ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന് എന്നിവര് സംസാരിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സുബിന് നാരായണന് നന്ദി പറഞ്ഞു. ക്യാമ്പ് അംഗങ്ങളുടെ സര്ട്ടിഫിക്കറ്റ് വിതരണവും നടന്നു. നൂറിലേറെ പ്രതിനിധികള് രണ്ടുദിവസത്തെ ക്യാമ്പില് പങ്കെടുത്തു.