കേരളം വ്യവസായങ്ങള്‍ക്ക് അനുയോജ്യം:നവാസ് മീരാന്‍

1കൊച്ചി: കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യമാണുള്ളതെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും പുതുസംരംഭകര്‍ക്ക് കാണാച്ചരടുകള്‍ മറികടക്കേണ്ടതുണ്ട്. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്’ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ’ബ്‌ളിക് റിലേഷന്‍സ് ദിനാചരണപരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ തേടുന്നവരാകുന്നതിനേക്കാള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരായി യുവാക്കള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്’ ഓഫ് കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ:മൈക്കിള്‍ പുത്തന്‍തറ, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്, ഷൈനസ് മാര്‍ക്കോസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. സീനിയര്‍ ഫാക്കല്‍റ്റി അംഗം കെ.ഹേമലത സ്വാഗതവും നിമിഷ നന്ദന്‍ നന്ദിയും പറഞ്ഞു.