പ്രസിദ്ധീകരിക്കും മുന്‍പ് വാര്‍ത്തയുടെ വിശ്വസനീയത ഉറപ്പു വരുത്തണം : എന്‍.പി.രാജേന്ദ്രന്‍

2

കാക്കനാട് :പ്രസിദ്ധീകരിക്കും മുന്‍പ് വാര്‍ത്തയുടെ വിശ്വസനീയത ഉറപ്പു വരുത്തണമെന്ന് കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മാധ്യമ സ്വാതന്ത്ര്യം,മാധ്യമ ധര്‍മ്മം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ജനങ്ങളുടെ അവസരസമത്വത്തിനായി നിലകൊള്ളുക എന്നതാണ് മാധ്യമ ധര്‍മ്മം.ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.പത്രസ്വാതന്ത്ര്യമെന്നത് പത്രപ്രവര്‍ത്തകരുടേതുമാത്രമല്ലെന്നും ജനങ്ങളുടേതു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തനം മഹത്വമുള്ള പ്രവര്‍ത്തിയാണ്.പറയുന്ന മഹത്വം ഇന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഡ്വ.സെബാസ്റ്റൃന്‍ പോള്‍ പറഞ്ഞു.പത്രപ്രവര്‍ത്തകര്‍ മാനുഷികമൂല്യം കാത്തുസൂക്ഷിക്കണമന്ന് ആവശ്യപ്പെട്ട അദ്ദേഹം സമീപകാലത്ത് അന്തരിച്ച മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിച്ച് സംസാരിച്ചു.
തൊഴിലാളി ദിനത്തെ ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്ക് സെബാസ്റ്റ്യന്‍ പോള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍,അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ് , ഫാക്കല്‍റ്റി അംഗം കെ.ഹേമലത,ഷൈനസ് മാര്‍ക്കോസ്
തുടങ്ങിയവര്‍ പങ്കെടുത്തു.