സുഭിഷകേരളം: പച്ചക്കറി തൈനട്ടു

സംസ്ഥാനസര്‍ക്കാരിന്റെ സുഭിഷകേരളം പദ്ധതിക്ക് കീഴില്‍ തൃക്കാക്കര നഗരസഭ കേരള മീഡിയ അക്കാദമി കാമ്പസില്‍ ഒരുക്കുന്ന പച്ചക്കറി കൃഷിത്തോട്ടത്തിന്റെ നടീല്‍ കര്‍മ്മം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പ്രവീണ്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ടി. എല്‍ദോ, സ്ഥിരം സമിതി അധ്യക്ഷരായ എം.എം. നാസര്‍, മേരി കുര്യന്‍, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി. സന്തോഷ്, കൃഷി ഓഫീസര്‍ പി. അനിത, ശ്രീജ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മീഡിയ അക്കാദമിയില്‍ ലഭ്യമായിട്ടുള്ള സ്ഥലത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ തക്കാളി, പയര്‍, ചീര, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.