കേരള മീഡിയ അക്കാദമി – കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റൃു
ട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്‌ളിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 31.5.2015-ല്‍ 27 വയസ്സ് കവിയരുത്. പ’ട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.. 300/- രൂപയാണ് അപേക്ഷ ഫീസ് (പ’ട്ടിക വിഭാഗം/പട്ടിക ജാതി/ഒ.ഇ.സി/ 150/- രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. ചെക്ക് സ്വീകരിക്കുന്നതല്ല. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല,

 

പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15-ന് വൈകിട്ട് അഞ്ച്മണിയ്ക്കകം സെക്ര’ട്ട്റി,കേരള മീഡിയ അക്കാദമി ,കാക്കനാട്,കൊച്ചി-30 എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിക്കേണ്ടതാണ്.. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്നും ലഭിക്കും. ഫോ: 0484 2422275 email: courses@pressacademy.org