പി കെ രാജശേഖരന്റെ ‘പക്ഷിക്കൂട്ടങ്ങള്‍ : ലിറ്റില്‍ മാഗസിനും മലയാളത്തിലെ ആധുനികതയും ‘ പ്രകാശനം ചെയ്തു
കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഡോ. പി കെ രാജശേഖരന്‍ എഴുതിയ ഗവേഷണ ഗ്രന്ഥം പക്ഷിക്കൂട്ടങ്ങള്‍ : ലിറ്റില്‍ മാഗസിനും മലയാളത്തിലെ ആധുനികതയും പ്രകാശനം ചെയ്തു.
കേരള യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ലിറ്റില്‍ മാഗസിന്‍ ആന്‍ഡ് മോഡേണിസം ഇന്‍ മലയാളം എന്ന വെബിനാറിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പ്രകാശനം നിര്‍വഹിച്ചു. ലിറ്റില്‍ മാഗസിനുകളുടെ ശേഖരം ഡിജിറ്റലൈസ് ചെയ്ത് അക്കാദമി ആരംഭിക്കുന്ന ന്യൂസിയത്തില്‍ സംരക്ഷിക്കുമെന്നും ലിറ്റില്‍ മാഗസിന്‍ പ്രസാധകരുടെ കോൺക്ലേവ്വ് സംഘടിപ്പിക്കുമെന്നും പ്രകാശനം നിര്‍വ്വഹിച്ച് ആര്‍.എസ് ബാബു പറഞ്ഞു. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടര്‍ മീന ടി. പിള്ള അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ബദല്‍ ചിന്തകള്‍ രൂപപ്പെടുത്തുന്നതിന്റെയും മലയാള സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനം വളര്‍ന്ന് വികസിച്ചതിന്റെയും മാധ്യമമായിരുന്നു ലിറ്റില്‍ മാഗസിനുകളെന്ന് വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ പി കെ.രാജശേഖരന്‍ പറഞ്ഞു. ലിറ്റില്‍ മാഗസിന്‍ എഡിറ്റര്‍മാരായ സിവിക് ചന്ദ്രന്‍ ,കെ.എന്‍ ഷാജി എന്നിവരും പ്രഭാഷണം നടത്തി.
എം.ജി.രാധാകൃഷ്ണന്‍ , അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍ , എതിരന്‍ കതിരവന്‍ , പ്രഫ.എം.വി നാരായണന്‍ ,’പ്രഫ ഷാജി ജേക്കബ്ബ്, പ്രഫ.കെ.എം. കൃഷ്ണന്‍ , തുടങ്ങി നിരവധി പ്രമുഖര്‍ വെബിനാറില്‍ പങ്കെടുത്തു.