മാധ്യമ ഗവേഷണ ഫെലോഷിപ്പ് 2020

റെജിയും ദിനേശ് വര്‍മയും ഉള്‍പ്പെടെ 26 പേര്‍ക്ക് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്

This image has an empty alt attribute; its file name is Reji.jpg

കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ 26 പേര്‍ക്കാണ് ഫെലോഷിപ്പ്  നല്‍കുകയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന്  മാതൃഭൂമി സബ്എഡിറ്റര്‍ റെജി ആര്‍ നായരും ദേശാഭിമാനി ചീഫ് സബ്എഡിറ്റര്‍ ദിനേശ് വര്‍മയും അര്‍ഹരായി.  ചലച്ചിത്രമേഖലയിലെ ലിംഗസമത്വവും മാധ്യമഇടപെടലുകളും എന്ന വിഷയത്തിലാണ് റെജി അന്വേഷണം നടത്തുന്നത്. സംസാരഭാഷയെ സ്വാധീനിക്കുന്ന മാധ്യമപദാവലികളെ കേന്ദ്രീകരിച്ചാണ് വര്‍മ ഗവേഷണം നടത്തുക.

75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന്  എട്ടു പേരെ തിരഞ്ഞെടുത്തു. ഡി.പ്രമേഷ് കുമാര്‍ – മാതൃഭൂമി ടിവി ,സിബി കാട്ടാമ്പിളളി – മലയാള മനോരമ, പി.വി.ജിജോ-ദേശാഭിമാനി, എസ്.രാധാകൃഷ്ണന്‍ -മാസ്‌കോം, അഖില പ്രേമചന്ദ്രന്‍ -ഏഷ്യാനെറ്റ് ന്യൂസ്, എന്‍.ടി.പ്രമോദ് -മാധ്യമം,എന്‍.കെ.ഭൂപേഷ് -സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍,നൗഫിയ ടി.എസ് -സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

10,000/- രൂപ വീതമുള്ള പൊതു ഗവേഷണ ഫെലോഷിപ്പിന് 16 പേരെ തിരഞ്ഞെടുത്തു. സി.എസ്.ഷാലറ്റ്- കേരള കൗമുദി,ലത്തീഫ് കാസിം- ചന്ദ്രിക,നീതു സി.സി-മെട്രോവാര്‍ത്ത,എം.വി.വസന്ത്- ദീപിക,സി.കാര്‍ത്തിക-അധ്യാപിക,എം.ആമിയ- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്,പ്രവീണ്‍ദാസ്-മലയാള മനോരമ,അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക,ടി.കെ.ജോഷി- സുപ്രഭാതം,അസ്ലം.പി- മാധ്യമം,ബി.ബിജീഷ്- മലയാള മനോരമ,സാലിഹ്.വി- മാധ്യമം,ഇ.വി.ഷിബു-മംഗളം,എം.ഡി.ശ്യാംരാജ്- സഭ ടിവി,പി.ബിനോയ് ജോര്‍ജ്- ജീവന്‍ ടിവി,പി.വി.ജോഷില-കൈരളി ടിവി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി.അച്യുതന്‍,കെ.വി.സുധാകരന്‍,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

സമഗ്ര ഗവേഷണം
75,000 രൂപയുടെ ഫെലോഷിപ്പ്
1 സിബി കാട്ടാമ്പിളളി – മലയാള മനോരമ-കേരള രാഷ്ട്രീയം കാലം ഭരണം ചരിത്രം
2. ഡി.പ്രമേഷ് കുമാര്‍- മാതൃഭൂമി ടിവി -ഫേക്ക് ന്യൂസും മാധ്യമങ്ങളും
3.പി.വി.ജിജോ-ദേശാഭിമാനി- വ്യാജവാര്‍ത്ത:വിനിമയവും പ്രത്യയശാസ്ത്രവും
4. എസ്.രാധാകൃഷ്ണന്‍- മാസ്‌കോം -മാധ്യമ പ്രവര്‍ത്തകരിലെ സംരംഭകത്വവികസനം
5. അഖില പ്രേമചന്ദ്രന്‍- ഏഷ്യാനെറ്റ് ന്യൂസ് – കോവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തനം : ലിംഗപരമായ കാഴ്ചപ്പാട്
6. എന്‍.ടി.പ്രമോദ്-മാധ്യമം – ആയുര്‍വേദ കേരളവും മാധ്യമങ്ങളും; ചരിത്രം മറന്ന ചിലതിന്റെ ഓര്‍മപ്പെടുത്തലുകള്‍
7. എന്‍.കെ.ഭൂപേഷ്- സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ – കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും, പരമ്പരാഗത വാര്‍ത്ത മേഖലയിലുണ്ടാക്കിയ സ്വാധീനവും
8. നൗഫിയ ടി.എസ്- സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക -കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം

പൊതു ഗവേഷണം
10,000 രൂപയുടെ ഫെലോഷിപ്പ്

1. സി.എസ്.ഷാലറ്റ്- കേരള കൗമുദി – 21-ാം നൂറ്റാണ്ടിലും മാധ്യമ ലോകത്ത് ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന ജാതി, അരിക് വത്കരണത്തില്‍ കാലക്രമേണ ദളിത്-ആദിവാസി വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക്
2. ലത്തീഫ് കാസിം- ചന്ദ്രിക – ആദിവാസികളുടെ  പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക്

3. നീതു സി.സി-മെട്രോവാര്‍ത്ത – കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളിലെ മാധ്യമ ഇടപെടലുകള്‍

4. എം.വി.വസന്ത്- ദീപിക – ശ്വാസം, വിശ്വാസം, അന്ധവിശ്വാസം കാലാന്തര മാധ്യമങ്ങളില്‍.

5. സി.കാര്‍ത്തിക-അധ്യാപിക – വീടുകള്‍ ക്ലാസുമുറികള്‍ ആകുമ്പോള്‍: വിദ്യാഭ്യാസ ചാനലിലൂടെയുള്ള അധ്യയനത്തെക്കുറിച്ചുള്ള പഠനം

6. എം.ആമിയ- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് – Reluctance of mainstream media in covering cultural disconnect of tribal people under voluntary forest relocation scheme

7. പ്രവീണ്‍ദാസ്-മലയാള മനോരമ – റേഡിയോയുടെ അത്ഭുതകരമായ തിരിച്ചുവരവ് അച്ചടിമാധ്യമങ്ങളെ പഠിപ്പിക്കുന്നതെന്ത്

8.അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക – വികസനം, പരിസ്ഥിതി, മാധ്യമങ്ങള്‍

9. ടി.കെ.ജോഷി- സുപ്രഭാതം –  മാധ്യമങ്ങളുടെ ജാതിബോധം

10. അസ്ലം.പി- മാധ്യമം – ഉറുദുഭാഷയും പ്രസിദ്ധീകരണങ്ങളും കേരളീയ ബൗദ്ധിക തലത്തിന് നല്‍കിയ സംഭാവന

11. ബി.ബിജീഷ്- മലയാള മനോരമ –  ഇന്ത്യയിലെ പാരിസ്ഥിതിക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം

12. സാലിഹ്.വി- മാധ്യമം -ന്യൂസ് റൂമുകളിലെ മോര്‍ഗുകള്‍ അഥവാ റഫറന്‍സ് ലൈബ്രറികള്‍

13. ഷിബു.ഇ.വി.-മംഗളം -വ്യാജവാര്‍ത്ത ചെറുക്കുന്നതില്‍ മാധ്യമങ്ങളുടേയും മാധ്യമസ്ഥാപനങ്ങളുടേയും പങ്ക്

14. എം.ഡി.ശ്യാംരാജ്- സഭ ടിവി – ആഗോള പ്രതിഭാസമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം – ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ കേന്ദീകരിച്ച് താരതമ്യ പഠനം
15 പി.ബിനോയ് ജോര്‍ജ്- ജീവന്‍ ടിവി – നവോത്ഥാനവും അച്ചടിമാധ്യമങ്ങളും

16. പി.വി.ജോഷില-കൈരളി ടിവി –  ആദിവാസി സ്ത്രീസമൂഹജീവിത പശ്ചാത്തലങ്ങളും മാധ്യമസമൂഹവും

Click here to download Agreement and Niyamavali