ശിവനയന’ത്തിന്റെ റിലീസിംഗ് നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ ശിവനെ ആസ്പദമാക്കി കേരള മീഡിയ അക്കാദമി നിര്‍മ്മിച്ച്, ശിവന്റെ മകനും രാജ്യാന്തരപ്രശസ്തചലച്ചിത്രകാരനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ശിവനയന’ത്തിന്റെ റിലീസിംഗ് നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവിന്റെ അധ്യക്ഷതയില്‍ ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ അക്കാദമിയുടെ യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്തു.അച്ഛനെ കുറിച്ചുള്ള മകന്റെ ഹൃദയ കാവ്യമാണ് ‘ശിവനയനം’ എന്ന ഡോക്യുഫിക്ഷനെന്ന് നടന്‍ മോഹന്‍ലാല്‍.