ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം ഡാനിഷ് സിദ്ദിഖി അനുസ്മരണ സമ്മേളനം നടത്തി

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട വിഖ്യാത മാധ്യമ പ്രവർത്തകൻ ‍ഡാനിഷ് സിദ്ദിഖിയ്ക്ക് പ്രണാമമര്‍പ്പിച്ച്‌ കേരള മീഡിയ അക്കാഡമി കോട്ടയം പ്രസ് ക്ലബ്ബിന്‍റെ സഹകരണത്തോടെ അനുസ്‌മരണ സമ്മേളനം നടത്തി.

പ്രസ് ക്ലബ്ബ് ഹാളില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും ദേശാഭിമാനി ജനറൽ മാനേജർ കെ . ജെ തോമസും ചേർന്ന് സമ്മേളനവും ഫോട്ടോ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു. വസ്തുതകളുടെ നേര്‍ക്കാഴ്ച്ചകള്‍ ലോകത്തിനു മുന്നിലെത്തിച്ച ധീരനായ മാധ്യമ പ്രവര്‍ത്ത കനായിരുന്നു ഡാനിഷ് സിദ്ദിഖിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു.

ജനാധിപത്യ സംരക്ഷണത്തിനായി മാധ്യമ പ്രവര്‍ത്തനത്തെ ഫലപ്രദമായി ഉപയോഗിച്ച വ്യക്തിയായിരുന്നു ഡാനിഷെന്ന് കെ.ജെ. തോമസ് പറഞ്ഞു.

പുലിറ്റ്സര്‍ സമ്മാന ജേതാവായ ഡാനിഷ് ക്യാമറയില്‍ പകര്‍ത്തിയ അപൂര്‍വ്വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദര്‍ശനം (ഓഗസ്റ്റ് 19) ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത്
അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.കല, പ്രസ് ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി സനിൽ കുമാർ എന്നിവര്‍ സംസാരിച്ചു.