ചിന്താസരണിയും പുസ്തകപ്രകാശനവും
കേരള മീഡിയ അക്കാദമി കെയുഡബ്ല്യുജെയുടെ സഹകരണത്തോടെ ഇന്ത്യന്‍ മാധ്യമങ്ങളിലെ ദളിത് പങ്കാളിത്തത്തെ കുറിച്ച് ചിന്താസരണി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 വെളളിയാഴ്ച വൈകുന്നേരം 4.00ന് തിരുവനന്തപുരം, തൈയ്ക്കാട് ഭാരത് ഭവനിലാണ് ചടങ്ങ്. ചടങ്ങില്‍ അക്കാദമിയുടെ മാധ്യമ ഗവേഷണ പദ്ധതിയുടെ ഭാഗമായി കൈരളി ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍ രചിച്ച ‘ടിവിയില്‍ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാര്‍ ഇല്ല’ എന്ന ഗവേഷണകൃതി പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. പ്രശസ്ത സാഹിത്യകാരി കെ.ആര്‍.മീര പുസ്തകം ഏറ്റുവാങ്ങും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി വിശിഷ്ടാതിഥിയാകും.
കെയുഡബ്ല്യുജെ പ്രസിഡന്റ് കെ.പി.റെജി, പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനായ ടി.ചാമിയാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകയായ മൃദുലാ ദേവി, ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലം, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കെ.അജിത് എന്നിവര്‍ പങ്കെടുക്കും.